അസീർ പ്രവിശ്യയിലെ ഖമീസ് മുശൈത്തിലാണ് സംഭവം. ആലമുത്തൗഫീർ എന്ന സ്‌ഥാപനമാണ് ഉദ്ഘാടനത്തോടനുബന്ധിച്ച് ഉപയോക്താക്കളെ ആകർഷിക്കാനായി ഓഫറുകൾ പ്രഖ്യാപിച്ചത്.സമൂഹമാധ്യമങ്ങളിലടക്കം ഓഫറുകൾ സംബന്ധിച്ച് സ്‌ഥാപനം പരസ്യം ചെയ്തിരുന്നു. ഇതോടെ ഉദ്ഘാടന സമയത്ത് ആയിരക്കണക്കിനാളുകൾ സ്‌ഥാപനത്തിനു മുന്നിൽ തടിച്ചുകൂടി.സ്‌ഥാപനത്തിൻ്റെ പ്രധാന കവാടം തുറന്നതോടെ ജനം അകത്തേക്ക് ഇരമ്പിക്കയറുകയും ചെയ്തു. അടുക്കിവെച്ച സാധനങ്ങൾ ജനം കൈക്കലാക്കാനും ശ്രമിച്ചു.തിക്കിലും തിരക്കിലും സ്‌ഥാപനത്തിലെ റാക്കുകളിലുണ്ടായിരുന്ന പാത്രങ്ങളൊന്നാകെ നിലത്തേക്ക് ഉടഞ്ഞുവീണു. നിലത്തുവീണ ഉൽപന്നങ്ങൾക്ക് മീതെയും ആളുകൾ ചവിട്ടി നടക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.