ഇന്ത്യയിലെ ഒന്നാം നമ്പർ യൂട്യൂബർ ആയ നിഷ മധുലികയുടെ ജീവിതം എല്ലാവർക്കും പ്രചോദനമാണ്. ഇന്ത്യയിലെ ഏറ്റവും ധനികയായ യൂട്യൂബർ കൂടിയാണ് 65 കാരിയായ നിഷ . 13 വർഷം കൊണ്ട് നിഷ യൂട്യൂബിൽ നിന്ന് നേടിയത് 43 കോടി രൂപയാണ്.ഉത്തർപ്രദേശിലെ ഒരു ഇടത്തരം കുടുംബത്തിൽ ജനിച്ച നിഷ ബിരുദം പൂർത്തിയാക്കി വർഷങ്ങളോളം അദ്ധ്യാപികയായി സേവനമനുഷ്ഠിച്ചു. പാചകത്തോടുള്ള താല്പര്യം മൂലം 2011 ൽ സ്വന്തമായി യൂട്യൂബ് ചാനൽ തുടങ്ങി. ചാനൽ വളർന്നു തുടങ്ങിയതോടെ അദ്ധ്യാപനത്തോട് വിട പറഞ്ഞു.2016 ൽ എക്കണോമിക് ടൈംസ് ഇന്ത്യയിലെ ഏറ്റവും മികച്ച് 10 യൂട്യൂബ് സൂപ്പർ സ്റ്റാറുകളുടെ പട്ടികയിൽ നിഷയേയും ഉൾപ്പെടുത്തി . ഇവരുടെ നേട്ടങ്ങൾ പിന്നീട് വോഡഫോണിന്റെ വിമൻ ഓഫ് പ്യൂവർ വണ്ടർ കോഫി ടേബിൾ ബുക്കിൽ പ്രസിദ്ധീകരിച്ചു.ഇവിടെ നിന്നാണ് നിഷ മധുലികയുടെ ജൈത്രയാത്ര ആരംഭിച്ചത് . 1 കോടി സബ്സ്ക്രൈബേഴ്സിനെ ചേർത്തതിന് 2020 ൽ യൂട്യൂബ് അവർക്ക് ഡയമണ്ട് പ്ലേ ബട്ടനും നൽകി . ഇന്ന് നിഷയുടെ ചാനലിന് ഒന്നരകോടിയോളം കാഴ്‌ച്ചക്കാരാണ് ഉള്ളത്. ഇൻസ്റ്റഗ്രാമിലും , ഫേസ്ബുക്കിലും ലക്ഷക്കണക്കിന് ഫോളോവേഴ്സുമുണ്ട് .