ചൈനയിലെ ഷുഹായ് നഗരത്തിൽ കാർ വഴിയാത്രക്കാർക്കിടയിലേക്ക് ഇടിച്ചുകയറ്റി 35 പേർ മരിച്ചു. 43 പേർക്ക് പരുക്കേറ്റു. ഷുഹായ് സ്പോർട്സ് സെന്ററിൽ വ്യായാമം ചെയ്യുകയായിരുന്ന ആളുകൾക്കിടയിലാണ് കാർ ഇടിച്ചുകയറ്റിയതെന്ന് പൊലീസ് പറഞ്ഞതായി വാർത്താ ഏജൻസിയായി എഎഫ്പി റിപ്പോർട്ട് ചെയ്തു.62 കാരനായ ഡ്രൈവറാണ് ജനങ്ങൾക്കിടയിലേക്ക് എസ്യുവി ഓടിച്ചുകയറ്റിയതെന്നാണ് വിവരം. വിവാഹമോചനത്തെ തുടർന്നുള്ള സ്വത്ത് വീതം വയ്ക്കലിൽ അസംതൃപ്തനായ ഡ്രൈവർ മനഃപൂർവം അപകടമുണ്ടാക്കിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അപകടത്തിനുശേഷം ഓടിരക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പിന്നീട് പൊലീസ് അറസ്റ്റുചെയ്തു. എന്നാൽ സ്വയം മുറിവേൽപ്പിച്ച ഇയാൾ ഇപ്പോൾ കോമയിലാണെന്ന് പൊലീസ് അറിയിച്ചു.