Drisya TV | Malayalam News

ഭൂമിയേക്കാൾ 60 ഇരട്ടി ഭാരവും അഞ്ചിരട്ടി വലിപ്പവുമുള്ള പുതിയ ഗ്രഹം കണ്ടെത്തി

 Web Desk    5 Nov 2024

അഹമ്മദാബാദ് ഫിസിക്കൽ റിസർച്ച് ലബോറട്ടറിയിലെ ശാസ്ത്രജ്ഞരാണ് രാജസ്ഥാനിലെ മൗണ്ട് അബുവിലെ പിആർഎലിൻ്റെ 2.5 മീറ്റർ ദൂരദർശിനിയിൽ ഘടിപ്പിച്ച പരസ്-2 സ്പെക്ട്രോസ്ഗ്രാഫ് ഉപയോഗിച്ചാണ് ടിഒഐ-6651ബി (TOI-6651b) എന്ന് പേരിട്ടിരിക്കുന്ന ഈ ഗ്രഹത്തെ കണ്ടെത്തിയത്.സൂര്യനിൽ നിന്ന് 690 പ്രകാശ വർഷം അകലെയാണ് ഈ ഗ്രഹം സ്ഥിതി ചെയ്യുന്നത്. സൂര്യനെ പോലെയുള്ള നക്ഷത്രത്തെ ചുറ്റുന്ന ഈ ഗ്രഹത്തിന് ശനിയോളം വലിപ്പമുണ്ട്.

നെപ്ട്യൂണിയൻ മരുഭൂമി എന്ന് വിളിക്കുന്ന പ്രദേശത്ത് നിന്നാണ് പുതിയ ഗ്രഹത്തെ കണ്ടെത്തിയത്. നക്ഷത്രത്തോട് ചേർന്ന് കിടക്കുന്ന ഈ പ്രദേശത്ത് ശക്തമായ ചൂടും റേഡിയേഷനും കാരണം നെപ്ട്യൂണിന്റെ വലിപ്പമുള്ള ഗ്രഹങ്ങൾക്ക് നിലനിൽക്കാൻ സാധിക്കാറില്ല. ഈ പ്രദേശത്ത് നിന്ന് കണ്ടെത്തുന്ന നാലാമത്തെ ഗ്രഹമാണ് ടിഒഐ-6651ബി. നെപ്‌ട്യൂണിയൻ മരുഭൂമിയുടെ ഒരറ്റത്താണ് ടിഒഐ-6651ബി സ്ഥിതി ചെയ്യുന്നത്.അഞ്ച് ദിവസം കൊണ്ടാണ് ടിഒഐ-6651ബി കേന്ദ്ര നക്ഷത്രത്തെ വലം വെക്കുന്നത്. 365 ദിവസമെടുത്താണ് ഭൂമി സൂര്യനെ ചുറ്റുന്നത്.ടിഒഐ-6651ബി യുടെ പിണ്ഡത്തിന്റെ ഏകദേശം 87% പാറകളും ഇരുമ്പും അടങ്ങിയ വസ്‌തുക്കളും ബാക്കിയുള്ള പിണ്ഡം ഹൈഡ്രജന്റെയും ഹീലിയത്തിന്റെയും കനംകുറഞ്ഞ ആവരണവുമാണ്. ഈ ഗ്രഹത്തിന്റെ ഉപരിതല താപനില 1,500 ഡിഗ്രി കെൽവിൻ (ഏകദേശം 1,200 ഡിഗ്രി സെൽഷ്യസ്) ആണ്. ആസ്ട്രോണമി ആന്റ് ആസ്ട്രോഫിസിക്സ് ജേണലിലാണ്പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

  • Share This Article
Drisya TV | Malayalam News