Drisya TV | Malayalam News

ഭൂമിക്ക് സമാനമായി ചൊവ്വയിലും പാറകളിൽ പച്ചപ്പുള്ളി; ജീവന്റെ തുടിപ്പ് തേടി നാസ

 Web Desk    28 Oct 2024

ശാസ്ത്രജ്ഞരെ ഒരേസമയം അമ്പരപ്പിക്കുകയും കുഴക്കുകയും ചെയ്യുന്നതാണ് നാസയുടെ "പേഴ്സിവറൻസ്" റോവറിന്റെ പുതിയ കണ്ടെത്തൽ. ചൊവ്വയുടെ ദക്ഷിണ ഭാഗത്തുകണ്ടെത്തിയ സർപ്പന്റൈൻ റാപിഡ്‌സ് ഏരിയയിലെ പച്ചപ്പുള്ളികളാണ് ശാസ്ത്രജ്ഞരെ കുഴക്കുന്നത്. ഇവിടെയുള്ള വാലസ് ബട്ട് എന്ന പാറപ്പുറത്താണ് ഇവ ദൃശ്യമായത്.റെഡ് റോക്കുകളിൽ റോവറിലെ ഉപകരണങ്ങൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ പാറയിൽ വെള്ള, കറുപ്പ്, പച്ച നിറത്തിലുള്ള പുള്ളികൾ കണ്ടെത്തി. എങ്കിലും പച്ചനിറം കൂടുതൽ ആകർഷകമായിരുന്നു. ഇളം പച്ചവരകളാൽ ചുറ്റപ്പെട്ട ഇരുണ്ട പുള്ളികളും ഇവയിൽ ദൃശ്യമായി.ഭൂമിയിൽ കണ്ടുവന്നിരുന്ന പുരാതനമായ ചുവന്ന പാറകളിൽ ഇത്തരത്തിലുള്ള പച്ചപ്പുള്ളികൾ കണ്ടെത്തിയിരുന്നു. ഇതാണ് പുതിയ സാധ്യതകളിലേക്ക് വിരൽചൂണ്ടുന്നത്. രാസപ്രവർത്തങ്ങളുടെ ഫലമായാണ് ഈ പുള്ളികൾ രൂപപ്പെടുന്നതെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.ഇരുമ്പിന്റെ അംശം അടങ്ങിയ ജലം പാറകളുടെ പാളികൾക്കിടയിലൂടെ കടന്നുപോകുന്നതിന്റെ ഫലമായി ഇവിടെയുള്ള ഇരുമ്പ് പച്ചനിറത്തിലുള്ള അവസ്ഥയിലേക്ക് രൂപാന്തരപ്പെടുന്നു. ഭൂമിയിലെ പച്ച പാടുകൾക്ക് ജൈവികമോ രാസപരമോ ആയ പ്രക്രിയകളിലേക്ക് വിരൽ ചൂണ്ടാൻ കഴിയുമെങ്കിലും ചൊവ്വയിലെ അവയുടെ ഉത്ഭവം അജ്ഞാതമായി തുടരുകയാണ്.

  • Share This Article
Drisya TV | Malayalam News