Drisya TV | Malayalam News

റോബോട്ടിക് സർജറി എല്ലാ സർക്കാർ മെഡിക്കൽ കോളേജുകളിലേക്കും വ്യാപിപ്പിക്കാൻ ആരോഗ്യ വകുപ്പ് 

 Web Desk    16 Oct 2024

തിരുവനന്തപുരം ആർ.സി.സി., മലബാർ കാൻസർ സെന്റ്റർ എന്നിവിടങ്ങളിൽ ആരംഭിച്ച റോബോട്ടിക് സർജറി തുടർവർഷങ്ങളിൽ മറ്റു മെഡിക്കൽ കോളേജുകളിലും സൗകര്യമൊരുക്കാനാണ് ആരോഗ്യവകുപ്പ് തീരുമാനം. ഈവർഷം ആദ്യമാണ് ആർ.സി.സി.യിൽ റോബോട്ടിക് സർജറി തുടങ്ങിയത്.ആദ്യഘട്ടമെന്നനിലയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് തുടക്കമിടുക. സർജിക്കൽ റോബോട്ട് സ്ഥാപിക്കുന്നതിന് ബജറ്റ് വിഹിതമായി 30 കോടിയോളംരൂപ അനുവദിക്കും.സർജിക്കൽ റോബോട്ടിന്റെ സഹായത്തോടെ നടത്തുന്ന ശസ്ത്രക്രിയയാണു റോബോട്ടിക് സർജറി. കംപ്യൂട്ടർ നിയന്ത്രിത റോബോട്ടിക് കൈകൾ ഉപയോഗിച്ചുള്ള ശസ്ത്രക്രിയയ്ക്ക് കൂടുതൽ കൃത്യതയുണ്ട്. ത്രിമാനദൃശ്യങ്ങൾ നിരീക്ഷിച്ച് ശസ്ത്രക്രിയാവിദഗ്‌ധനാണ് റോബോട്ടിക് കൈകൾ നിയന്ത്രിക്കുന്നത്.ആഴമേറിയതും ബുദ്ധിമുട്ടുള്ളതുമായ സ്ഥലങ്ങളിലെ ശസ്ത്രക്രിയ കൂടുതൽ വിജയകരമായി ചെയ്യാനാകും. ഓപ്പൺ സർജ്ജിയെ അപേക്ഷിച്ച് രോഗി ആശുപത്രിയിൽ കഴിയേണ്ടസമയം കുറയ്ക്കാനാകും. പരമ്പരാഗത ശസ്ത്രക്രിയയേക്കാൾ ചെറിയ മുറിവായതിനാൽ അണുബാധസാധ്യത കുറവാണ്. ശസ്ത്രക്രിയയ്ക്കിടെയുള്ള രക്തസ്രാവവും കുറവായിരിക്കും.

  • Share This Article
Drisya TV | Malayalam News