നല്ല ഓമനത്തമുള്ള മുഖമാണ് പൂച്ചകൾക്ക് ഉള്ളത്. ഈ ഓമന മുഖത്തെ കൂടുതൽ സുന്ദരമാക്കുകയാണ് ഇവയുടെ കൂർത്ത് നീണ്ട മീശകൾ.മീശകൾ പൂച്ചകളുടെ സൗന്ദര്യത്തിന് വേണ്ടി മാത്രമുള്ളതല്ല. ഇതുകൊണ്ട് പല പ്രയോജനങ്ങളാണ് ഉളളത്. വേട്ടയാടുന്നത് മുതൽ ആശയവിനിമയം വരെയാണ് മീശകൾകൊണ്ട് പൂച്ചകൾക്കുള്ള പ്രയോജനം.ശരീര സ്ഥാനത്തെയും ചലനത്തെയും കുറിച്ചുള്ള ധാരണ പൂച്ചകൾക്ക് നൽകുന്നത് മീശയാണ്. അതായത് കാലിന്റെയും മറ്റ് ശരീരഭാഗങ്ങളും എവിടെയാണെന്ന് നിർണയിക്കാൻ മീശകൾ സഹായിക്കുന്നു. നിരവധി ഞരമ്പുകൾ മീശയിലൂടെ കടന്ന് പോകുന്നുണ്ട്.മണം പിടിയ്ക്കാനും രാത്രികാലങ്ങളിൽ യാത്ര ചെയ്യാനും . സാഹായിക്കുന്നത് മീശയാണ്. രാത്രി ഭക്ഷണവും കളിപ്പാട്ടങ്ങളുമെല്ലാം മണത്ത് കണ്ടുപിടിക്കുന്ന് മീശ ഉപയോഗിച്ചാണ്. ആശയവിനിമയത്തിനും മീശ പൂച്ചകളെ സഹായിക്കുന്നു. ഇവ വികാരങ്ങൾ അറിയിക്കുന്നത് മീശ കൊണ്ടാണ്.പൂച്ചകളെജനലഴികളിലുടെയും വളരെ ചെറിയ സ്ഥലത്ത് കൂടി പൂച്ചകൾ അനായാസം കടന്ന് പോകുന്നത് നിങ്ങൾ ശ്രദ്ധിച്ചിരിക്കും. ഇതിന് പൂച്ചകളെ സഹായിക്കുന്നത് അവരുടെ ഈ മീശകൾ ആണ്. തങ്ങൾക്ക് കടന്ന് പോകാൻ കഴിയുന്ന ഭാഗമാണോ ഉള്ളതെന്ന് പൂച്ചകൾ പരിശോധിക്കുക മീശ ഉപയോഗിച്ചാണ്.ദൂരമളക്കാനും പൂച്ചകളെ സഹായിക്കുന്നത് ഈ മീശകൾ ആണെന്നാണ് പറയപ്പെടുന്നത്. താൻ നിൽക്കുന്ന സ്ഥലവും മുൻപിലുള്ള തടസ്സവും തമ്മിലുള്ള അകലമാണ് മീശകൊണ്ട് പൂച്ചകൾ അളക്കുക. രാത്രി കാലങ്ങളിലും മറ്റും പരിക്കേൽക്കാതെ യാത്ര ചെയ്യാൻ പൂച്ചകളെ ഇത് സഹായിക്കും.