Drisya TV | Malayalam News

ചിരവ ഇല്ലാതെ വളരെ എളുപ്പത്തിൽ തേങ്ങ ചിരകാം,എങ്ങനെയെന്നല്ലേ?

 Web Desk    6 Sep 2024

ആദ്യം തന്നെ തേങ്ങ രണ്ട് കഷ്ണങ്ങളാക്കി മുറിക്കുക. രണ്ടോ മൂന്നോ മിനിട്ട് വെള്ളത്തിലിട്ടുവയ്ക്കാം. ശേഷം തേങ്ങ കുറച്ച് സമയം ഫ്രീസറിൽ വയ്ക്കുക. നന്നായി തണുത്ത ശേഷം പുറത്തെടുത്ത് വെള്ളത്തിലിട്ടുവയ്ക്കുക. തണുപ്പ് മാറിയ ശേഷം ചെറിയൊരു കത്തി ഉപയോഗിച്ച് തേങ്ങ ചിരട്ടയിൽ നിന്ന് പുറത്തെടുക്കാം. എളുപ്പത്തിൽ വിട്ടുപോരും. ഇനി ഇത് നീളത്തിൽ, കട്ടികുറച്ച് ചെറിയ കഷ്ണങ്ങളാക്കി മുറിക്കാം. വേണമെങ്കിൽ തേങ്ങയുടെ ബ്രൗൺ കളറിലുള്ള ഭാഗം കട്ട് ചെയ്ത് കളയാം.ഇനി മിക്സിയുടെ ജാറിലിട്ട് ക്രഷ് ചെയ്ത് എടുക്കാം. ഒരുപാട് അരഞ്ഞുപോകരുത്. ശേഷം വായു ഒട്ടും കടക്കാത്ത ഒരു ബോക്സിലിട്ട് ഫ്രിഡ്ജിൽ സൂക്ഷിക്കാം. ഒരുപാട് നാൾ സൂക്ഷിക്കാനാണെങ്കിൽ കുറച്ച് ഉപ്പും ചേർത്ത് ഫ്രിഡ്ജിൽ വച്ചാൽ മതി.ഇങ്ങനെയല്ലാതെ രണ്ട് കഷ്ണങ്ങളാക്കിയ ശേഷം ആവിയിൽ വച്ചും തേങ്ങ എളുപ്പത്തിൽ ചിരകാൻ സാധിക്കും. കുറച്ച് സമയം ആവിയിൽ വയ്ക്കുമ്പോൾ തേങ്ങ ചിരട്ടയിൽ നിന്ന് വിട്ടുപോരും. ശേഷം മുമ്പ് ചെയ്തത് പോലെ തന്നെ ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് മിക്സിയിലിട്ട് ക്രഷ് ചെയ്‌തെടുക്കാം.

  • Share This Article
Drisya TV | Malayalam News