വെള്ളെഴുത്ത അഥവാ പ്രെസ്ബയോപിയയ്ക്കുള്ള ചികിത്സയായാണ് ഐഡ്രോപ് അവതരിപ്പിച്ചിരിക്കുന്നത്. ആ ഗോളതലത്തിൽ നൂറുകോടിയിലേറെ പേരെ ബാധിക്കുന്ന പ്രശ്‌നമാണിത്. ഈ സാഹചര്യത്തിലാണ് വെള്ളെഴുത്തിന് പരിഹാരമായി ഐ ഡ്രോപ്സ് അവതരിപ്പിച്ചത്. ഇതിന് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ അംഗീകാരവും ലഭിച്ചിട്ടുണ്ട്.മുംബൈ ആസ്ഥാനമായുള്ള എന്റോഡ് ഫാർമസ്യൂട്ടിക്കൽസ് ആണ് PresVu Eye Drops എന്ന ഈ തുള്ളിമരുന്നിന് പിന്നിൽ.വർഷങ്ങളോളം നീണ്ട ഗവേഷണങ്ങൾക്കൊടുവിലാണ് ഈ ഐ ഡ്രോപ്സ് വികസിപ്പിച്ചതെന്നും ഇത് വെറുമൊരു ഉത്പന്നമല്ല മറിച്ച് നിരവധിപേരുടെ കാഴ്‌ചാപ്രശ്നങ്ങൾ പരിഹരിക്കുന്ന മരുന്നാണെന്നും എന്റോഡ് ഫാർമസ്യൂട്ടിക്കൽസ് സി.ഇ.ഒ. നിഖിൽ കെ മസുർകർ പറഞ്ഞു.ഒക്ടോബറോടെ മരുന്ന് വിപണിയിൽ എത്തുമെന്നാണ് കരുതുന്നത്. 350 രൂപയ്ക്കാണ് ഫാർമസികളിൽ ലഭിക്കുക. നാൽപതും അമ്പത്തിയഞ്ചും വയസ്സ് പ്രായമുള്ളവർക്കിടയിലെ നേരിയതും മിതവുമായ പ്രെസ്ബയോപിയ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഈ മരുന്നിന് കഴിയുമെന്നാണ് നിർമാതാക്കൾ വ്യക്തമാക്കുന്നത്.