Drisya TV | Malayalam News

എനർജി ഡ്രിങ്കിന് അടിമയായ യുവാവ് ഹൃദയസ്തംഭനത്താൽ മരിച്ചു

 Web Desk    31 Aug 2024

സാമൂഹികമാധ്യമത്തിലൂടെ മേഗൻ ഷ്രീൻ എന്ന യുവതിയാണ് മുപ്പത്തിനാലുകാരനായ തന്റെ ഭർത്താവ് ആരോണിന്റെ മരണത്തിനുപിന്നിൽ എനർജി ഡ്രിങ്കുകളോടുള്ള അമിതാസക്തി കാരണമായിട്ടുണ്ടെന്ന് പങ്കുവെച്ചിരിക്കുന്നത്.ടിക്ടോക്കിലൂടെയാണ് മേഗൻ ഇതേക്കുറിച്ച് വീഡിയോ ചെയ്‌ത്പങ്കു  വെച്ചത്. ദിവസവും കുറഞ്ഞത് മൂന്ന് കാൻ എനർജി ഡ്രിങ്കെങ്കിലും ആരോൺ കുടിച്ചിരുന്നുവെന്നാണ് മേഗൻ പറയുന്നത്.ജനുവരിയിലാണ് ഭർത്താവിന് ആരോഗ്യപ്രശ്‌നമുണ്ടാകുന്നത്. ഒരുദിവസം രാത്രി ഭർത്താവിന് ശാരീരിക അസ്വാസ്ഥ്യമുണ്ടാവുകയായിരുന്നു. ഹൃദയമിടിപ്പ് കൂടുകയും കൈകാലുകൾ തരിക്കുകയും ചെയ്‌തപ്പോൾ പാനിക് അറ്റാക്ക് ആണോയെന്നാണ് ആദ്യം കരുതിയത്. വൈകാതെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ഹൃദയമിടിപ്പ് നിലച്ചു. തുടർന്ന് ഹൃദയമിടിപ്പ് വീണ്ടെടുക്കാൻ ഡോക്ടർമാർ സി.പി.ആർ. ചെയ്ത് ആരോണിന്റെ ജീവൻ സംരക്ഷിക്കുകയും ആറാഴ്ചത്തെ നിരീക്ഷണത്തിനുശേഷം വീട്ടിലേക്ക് തിരികെപോരുകയും ചെയ്തു.- മേഗൻ പറയുന്നു.തുടർന്നാണ് കഫീൻ അടങ്ങിയ പാനീയങ്ങളുടെ അമിതോപയോഗമാവാം ആരോണിന്റെ ഹൃദയാരോഗ്യം തകർത്തതെന്ന് ഡോക്‌ടർമാർ മേഗനോട് പറഞ്ഞത്. കഫീനടങ്ങിയ പാനീയങ്ങൾ നിർജലീകരണം വർധിപ്പിക്കുമെന്നും ഗുരുതര ആരോഗ്യപ്രശ്ന‌നങ്ങളുണ്ടാക്കുമെന്നും ഡോക്ടർമാർ മേഗനോട് പറഞ്ഞു. എന്നാൽ വൈകാതെ ആരോണിന് മറ്റൊരു ഹൃദയസ്തംഭനം ഉണ്ടാവുകയും ആ തവണ ആരോണിൻ്റെ ജീവൻ രക്ഷിക്കാൻ കഴിയാതിരിക്കുകയുമായിരുന്നു.

  • Share This Article
Drisya TV | Malayalam News