കോട്ടയം മൂലവട്ടം മുപ്പായിപ്പാടത്ത് അബദ്ധത്തിൽ അരളി ഇല ജ്യൂസ് കഴിച്ച ഗൃഹനാഥന് ദാരുണാന്ത്യം. മൂലവട്ടം കുറ്റിക്കാട് മുപ്പായിപ്പാടം വെടുകയിൽ വിദ്യാധരൻ ആണ് മരിച്ചത്.. ഇന്നലെ വൈകിട്ട് ആയിരുന്നു സംഭവം.
ഔഷധം ആണെന്ന് കരുതി വിദ്യാധരൻ അബദ്ധത്തിൽ അരളി ചെടിയുടെ ഇല ജ്യൂസ് അടിച്ച് കുടിക്കുകയായിരുന്നു എന്നാണ് കരുതുന്നത്. ജ്യൂസ് കുടിച്ചത് സംബന്ധിച്ച് ബന്ധുകളോട് പറഞ്ഞതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കഴിച്ചത് അരളി ആണ് എന്ന് തിരിച്ചറിഞ്ഞത്. വിദ്യാധരനെ ജില്ലാ ആശുപത്രിയിലും അടിയന്തര ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്കും മാറ്റി.വയർ ക്ലീൻ ചെയ്തെങ്കിലും മരണം സംഭവിച്ചു..ഭാര്യ : ഗീത. മക്കൾ : അർജുൻ , ആര്യ...