വൻകുടലിലെ ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയാണ് കോളൻ ക്യാൻസർ എന്ന് പറയുന്നത്.വൻകുടലിൽ മലദ്വാരത്തോട് ചേർന്ന ഭാഗത്താണ് കോളൻ ക്യാന്‍സര്‍ കൂടുതലായി കണ്ടുവരുന്നത്. ആരോഗ്യ കാര്യത്തില്‍ ശ്രദ്ധ ചെലുത്തുകയും ഫിറ്റ്നസിനെപ്പറ്റി സംസാരിക്കുകയും ചെയ്യുന്ന യുവതലമുറയാണ് ഇന്നത്തേത്. എന്നാല്‍ യുവാക്കള്‍ക്കിടയില്‍ കോളന്‍ ക്യാന്‍സര്‍ വര്‍ധിക്കുന്നെന്ന റിപ്പോര്‍ട്ട് ആശങ്കയുണര്‍ത്തുന്നു. രോഗം നേരത്തെ തിരിച്ചറിയുന്നതും ചികിത്സ തേടേണ്ടതും വളരെ പ്രധാനമാണ്.
മലബന്ധം
പതിവായുള്ള മലവിസര്‍ജനത്തിന്‍റെ രീതി മാറുക, മലബന്ധം എന്നിവയാണ് മറ്റൊരു ലക്ഷണം. മലബന്ധം പല കാരണങ്ങൾ കൊണ്ടും ഉണ്ടാകാമെങ്കിലും അടിവയറ്റില്‍ വേദന, മലത്തില്‍ രക്തം എന്നിവ ഉണ്ടായാല്‍ വൈദ്യസഹായം തേടുക.
പെട്ടെന്ന് ശരീരഭാരം കുറയുക
പെട്ടെന്ന് ശരീരഭാരം കുറയുന്നതാണ് മറ്റൊരു ലക്ഷണം. ആഹാരക്രമത്തില്‍ ഒരു മാറ്റവും വരുത്താതെ, വ്യായാമങ്ങളൊന്നും ചെയ്യാതെ തന്നെ വലിയ അളവില്‍ ശരീരഭാരം കുറയുന്നതും പ്രധാന ലക്ഷണമാണ്.
അനീമിയ
ചുവന്ന രക്താണുക്കളുടെ കുറവ് മൂലമുണ്ടാകുന്ന അനീമിയ മറ്റൊരു ലക്ഷണമാണ്. വിളര്‍ച്ചയും ക്ഷീണവും, ശ്വാസംമുട്ടൽ, ചര്‍മ്മം വിളറുന്നത് എന്നിവ കോളന്‍ ക്യാന്‍സറിന്‍റെ ലക്ഷണങ്ങളാണ്.
അടിവയറ്റിലെ വേദന
കോളന്‍ ക്യാന്‍സറിന്‍റെ സാധാരണയായി കണ്ടുവരുന്ന ലക്ഷണമാണ് അടിയവയറ്റിലെ വേദന. നിരന്തരമുള്ള അടിയവയറ്റിലെ വേദനയും കൂടെ വയര്‍ വീര്‍ത്തിരിക്കുന്നത്, ഗ്യാസ്, മലവിസര്‍ജനത്തിലെ മാറ്റം എന്നിവ ശ്രദ്ധിക്കണം. കോളന്‍ ക്യാന്‍സര്‍ ലക്ഷണമാകാം.