Drisya TV | Malayalam News

ഇന്ത്യന്‍ ആര്‍മിയില്‍ ആൺകുട്ടികൾക്ക് അവസരം 

 Web Desk    1 Jun 2024

ഇന്ത്യൻ ആർമിയിൽ പ്ലസ്‌ടു ടെക്നിക്കൽ എൻട്രി സ്കീം-52-ന് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ആൺകുട്ടികൾക്കാണ് അവസരം.2024 - ലെ ജെ.ഇ.ഇ (മെയിൻസ്) പരീക്ഷ എഴുതിയവർക്ക് അപേക്ഷിക്കാം. 90 ഒഴിവുണ്ട്. 2025 ജനുവരിയിൽ കോഴ്‌സ് ആരംഭിക്കും.

പ്രായം: 2005 ജൂലായ് രണ്ടിനും 2008 ജൂലായ് ഒന്നിനും ഇടയിൽ ജനിച്ചവർ.

യോഗ്യത: പ്ലസ്‌ടു/തത്തുല്യപരീക്ഷ പാസായിരിക്കണം. ഫിസിക്സ്, കെമിസിട്രി, മാത്തമാറ്റിക്സ് വിഷയങ്ങളിൽ ആകെ 60 ശതമാനം മാർക്കുണ്ടായിരിക്കണം.തിരഞ്ഞെടുക്കപ്പെടുന്നവർക്ക് നാല് വർഷമാണ് കോഴ്‌സ്. വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്നവർക്ക് എൻജിനീയറിങ് ബിരുദവും പെർമനന്റ് കമ്മിഷൻ വ്യവസ്ഥയിൽ ലെഫ്റ്റനന്റ് റാങ്കിൽ നിയമനവും ലഭിക്കും. വിശദവിവരങ്ങൾക്ക്

https://joinindianarmy.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.അവസാന തീയതി: ജൂൺ 13.

  • Share This Article
Drisya TV | Malayalam News