മദ്യപിച്ചതിന് ശേഷമുള്ള മണിക്കൂറുകള്‍ നീളുന്ന ഹാങ്ഓവര്‍,ഛര്‍ദി, മനംപുരട്ടല്‍, തലവേദന, ക്ഷീണം, ഉത്സാഹക്കുറവ് എന്നിവ ഇല്ലാതാക്കാനുമായി ജെല്‍ വികസിപ്പിച്ച് ശാസ്ത്രജ്ഞര്‍. പാലില്‍ നിന്നുള്ള പ്രോട്ടീനും ചില നാനോപാര്‍ട്ടിക്കിളുകളും ചേര്‍ന്ന ജെല്ലാണ് വികസിപ്പിച്ചിരിക്കുന്നത്. ഈ ഉല്‍പ്പന്നം ചില പ്രാരംഗഘട്ട പരീക്ഷണത്തിലാണെന്ന് നേച്ചര്‍ നാനോടെക്‌നോളജി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇടിഎച്ച് സുറിച്ചാണ് ഉല്‍പ്പന്നം വികസിപ്പിച്ചത്. മദ്യപാനം മൂലം കരളിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ കുറയ്ക്കാനും ജെല്‍ കഴിയ്ക്കുക വഴി സഹായിക്കുമെന്നാണ് കമ്പിനി അവകാശപ്പെടുന്നത്. ആല്‍ക്കഹോളിനെ വിഷാംശം കുറഞ്ഞ അസറ്റിക് ആസിഡായി വിഘടിപ്പിക്കാന്‍ ഈ ജെല്‍ സഹായിക്കുമെന്നാണ് അവകാശവാദം.ജെല്‍ ഇതുവരെ മനുഷ്യരില്‍ പരീക്ഷിച്ചുനോക്കിയിട്ടില്ലെങ്കിലും എലികളില്‍ നടത്തിയ പഠനത്തില്‍ ജെല്‍ കഴിച്ച് 30 മിനുറ്റുകള്‍ക്കുള്ളില്‍ ആല്‍ക്കഹോളിന്റെ ദോഷഫലങ്ങള്‍ കുറയുന്നതായി കണ്ടെത്തിയിട്ടുണ്ട്.ഇത് ഭാവിയില്‍ വിപ്ലവകരമായ മാറ്റങ്ങളുണ്ടാകുമെന്ന് ഇടിഎച്ച് ഗവേഷകര്‍ പറഞ്ഞു.