ഹൈദരാബാദിലെ (ബാലനഗർ) ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് (എച്ച്.എ.എൽ) ഗ്രാജുവേറ്റ്, ഡിപ്ലോമ അപ്രന്റീസുകളെ തെരഞ്ഞെടുക്കുന്നു.2024-25 കാലയളവിൽ ഒരുവർഷത്തേക്കാണ് പരിശീലനം. യോഗ്യതാ പരീക്ഷക്ക് ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിലാണ് സെലക്ഷൻ. ഇന്റർവ്യൂവോ എഴുത്തുപരീക്ഷയോ ഉണ്ടാവില്ല.ബന്ധപ്പെട്ട വിഷയത്തിൽ കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ ബിരുദമെടുത്തവർക്ക് ഗ്രാജുവേറ്റ് അപ്രന്റീസിനും ഡിപ്ലോമ നേടിയവർക്ക് ടെക്നീഷ്യൻ/ഡിപ്ലോമ അപ്രന്റീസിനും സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ട് ഹാജരാകാം.എൻജിനീയറിങ് ബിരുദക്കാർ മേയ് 23നും ഡിപ്ലോമക്കാരും ജനറൽ സ്ട്രീം ബിരുദക്കാരും മേയ് 24നും ഹൈദരബാദിൽ എത്തണം. രാവിലെ 9 മണിക്കാണ് റിപ്പോർട്ട് ചെയ്യേണ്ടത്.
എൻജിനീയറിങ് ഗ്രാജുവേറ്റ് അപ്രന്റീസ്-ഇലക്ട്രോണിക്സ് ആന്റ് കമ്യൂണിക്കേഷൻ (ഒഴിവുകൾ 30), മെക്കാനിക്കൽ 15, ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് 10, സിവിൽ 2, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് 5, എയ്റോനോട്ടിക്കൽ എൻജിനീയറിങ്ങ് 27 (ആകെ 64 ഒഴിവുകൾ).
ടെക്നീഷ്യൻ (ഡിപ്ലോമ) അപ്രന്റീസസ്-ഇലക്ട്രോണിക്സ് ആന്റ് കമ്യൂണിക്കേഷൻ, ഒഴിവുകൾ 15, മെക്കാനിക്കൽ 6, ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് 5,സിവിൽ 1, കമ്പ്യൂട്ടർ സയൻസ് ആന്റ് എൻജിനീയറിങ് 4; കമേർഷ്യൽ ആന്റ് കമ്പ്യൂട്ടർ പ്രാക്ടീസ് 2, ഫാർമസി 1, മെഡിക്കൽ ലാബ് ടെക്നീഷ്യൻ 1 (ആകെ 35 ഒഴിവുകൾ ).
ജനറൽ സ്ട്രീം ഗ്രാജുവേറ്റ് അപ്രന്റീസസ്-ബി.കോം-10, ബി.എസ്സി (ഇലക്ട്രോണിക്സ് 10, കെമിസ്ട്രി 1, കമ്പ്യൂട്ടേഴ്സ് 4) (ആകെ 25 ഒഴിവുകൾ).
യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷൻ നടപടികളും അടങ്ങിയ വിജ്ഞാപനം www.hal-india.co.inൽ ലഭ്യമാണ്. അപ്രന്റീസ് ആക്ട് പ്രകാരമാണ് തെരഞ്ഞെടുപ്പ്. പ്രതിമാസ സ്റ്റൈപ്പന്റ് അനുവദിക്കും.മേൽപ്പറഞ്ഞ യോഗ്യതയുള്ളവർ സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ട്ഹാജരാകാം.എസ്.എസ്.എൽ.സി, ഡിപ്ലോമ, ഡിഗ്രി അസ്സൽ സർട്ടിഫിക്കറ്റുകളും ആധാർകാർഡും സംവരണാനുകൂല്യം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും അതിന്റെ ഫോട്ടോ കോപ്പികളും രണ്ട് ഫോട്ടോകളും കരുതണം.
സ്ഥലം:
ഓഡിറ്റോറിയം, ട്രെയിനിങ് ആന്റ് ഡവലപ്മെന്റ് വകുപ്പിന് പിറകിൽ, ഹിന്ദുസ്ഥാൻ എയ്റോണാട്ടിക്സ് ലിമിറ്റഡ്, ഏവിയോണിക്സ് ഡിവിഷൻ, ബാലനഗർ, ഹൈദരാബാദ് 500042.
അന്വേഷണങ്ങൾക്ക് 040-23778283 ഫോൺ നമ്പരിലും trg.hyd@hal-india.com എന്ന ഇ-മെയിലിലും ബന്ധപ്പെടാം.