Drisya TV | Malayalam News

നിസാരക്കാരനല്ല ചോളം; അറിയാം ഈ ഗുണങ്ങൾ..

 Web Desk    5 May 2023

ഇംഗ്ലീഷിൽ കോൺ എന്നും അറിയപ്പെടുന്ന ചോളം കഴിക്കാന്‍ ഇഷ്ടമുള്ളവര്‍ ധാരാളമാണ്. ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് ചോളം. വിറ്റാമിനുകള്‍, മിനറൽസ്, ഫൈബര്‍, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയുടെ കലവറയാണ് ചോളം.

ചോളത്തില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ ചോളം കഴിക്കുന്നത് മലബന്ധം തടയാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. ചോളത്തിൽ വിറ്റാമിൻ ബി 12, ഫോളിക് ആസിഡ്, ഇരുമ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ നമ്മുടെ ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിന് സഹായിക്കുന്നു. അതുവഴി വിളർച്ചയുടെ സാധ്യത കുറയ്ക്കാൻ ഇതിന് സാധിക്കുന്നു.

health benefits of corn azn

പ്രതിരോധശേഷി കൂട്ടാൻ വളരെ നല്ലതാണ് ചോളം. അതുപോലെ തന്നെ, പ്രമേഹരോ​ഗികൾ ദിവസവും അൽപം ചോളം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. കാര്‍ബോഹൈഡ്രേറ്റുകളും പ്രോട്ടീനും ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഹൃദയസംബന്ധമായ അസുഖങ്ങൾ അകറ്റാൻ ചോളം ഉത്തമമാണ്. 

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ് ചോളം. ചോളത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി, ലൈക്കോപീൻ എന്നിവ ചർമ്മത്തിലെ കൊളാജന്റെ ഉത്പാദനം വർധിപ്പിക്കുന്നു.  

  • Share This Article
Drisya TV | Malayalam News