ഇന്ത്യൻ ഉത്പന്നങ്ങൾക്കുമേൽ 50 ശതമാനം തീരുവ ചുമത്തിയതിൽ നാഗ്പുരിൽ വേറിട്ട പ്രതിഷേധം. വൻ ജനാവലിയാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീമാകാരമായ കോലം എഴുന്നള്ളിച്ചാണ് പ്രതിഷേധം നടത്തിയത്.നാഗ്പുരിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള, വർഷംതോറും ആഘോഷിക്കുന്ന മർബത്ത് ഉത്സവത്തിനെത്തിയവരാണ് തീരുവ വർധനയ്ക്കെതിരേ അണിനിരന്നത്. തീരുവ ഉയർത്തി ഭയപ്പെടുത്താൻ ശ്രമിക്കുന്നവർ ഇന്ത്യയുടെ ശക്തിയിൽ ഖേദിക്കേണ്ടിവരുമെന്ന സന്ദേശങ്ങളും പ്രതിഷേധത്തിൽ ഉയർത്തി.
'ഞങ്ങളുടെ ഉത്പന്നങ്ങൾക്കുമേൽ ചുമത്തിയ തീരുവ അവരുടെ വ്യാപാരത്തെ മാത്രമേ നശിപ്പിക്കൂ, അമേരിക്കൻ അമ്മാവൻ ഇന്ത്യക്കുമേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു, പക്ഷേ, സ്വയം റഷ്യൻ ഉത്പന്നങ്ങൾ വാങ്ങുന്നു' എന്നിങ്ങനെയും നിരവധി പ്ലക്കാർഡുകൾ ഉയർന്നു. യുഎസ് ചുമത്തിയ തീരുവയിലുള്ള പൊതുജനങ്ങളുടെ അതൃപ്തി പ്രതിഫലിപ്പിച്ചാണ് ഈ വർഷം ട്രംപിന്റെ കൂറ്റൻ കോലം എഴുന്നള്ളിച്ചത്.