Drisya TV | Malayalam News

വീട്ടുമുറ്റത്തെ കിണർ ഭൂമിക്കടിയിലേക്ക് താഴ്ന്നിറങ്ങി

 Web Desk    22 Aug 2025

നിറമരുതൂർ പഞ്ചായത്തിലെ എട്ടാം വാർഡ് പത്തമ്പാട് പാണർതൊടുവിൽ കുഞ്ഞാലിയുടെ വീട്ടുമുറ്റത്തെ കുടിവെള്ള കിണറാണ് അപ്രത്യക്ഷമായത്. രാവിലെ 10നു ഗൃഹനാഥ പുറത്തിറങ്ങിയപ്പോഴാണു കിണർ താഴ്ന്നത് ശ്രദ്ധയിൽപെട്ടത്. പൂർണമായി ഭൂനിരപ്പിനു താഴേക്ക് ഇറങ്ങിയ നിലയിലാണ്. അയൽവാസിയായ വരിക്കോടത്ത് ഷാജിദിന്റെ മതിലിനും കിണറിന്റെ അരികിനും കേടുപാടുകൾ സംഭവിച്ചു.  

പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇസ്മായിൽ പുതുശ്ശേരി, റവന്യു അധികൃതർ, ദുരന്ത നിവാരണ ഉദ്യോഗസ്ഥർ എന്നിവർ സ്ഥലം സന്ദർശിച്ചു. ജില്ലാ കലക്ടർ ജിയോളജിക്കൽ വകുപ്പിന് അന്വേഷണം നടത്താൻ നിർദേശം നൽകി. 7 മീറ്റർ ആഴമുള്ള കിണർ താഴ്ന്നിറങ്ങിയതും സമീപ വീട്ടിലെ കിണറിന് കേടുപാട് സംഭവിച്ചതും മേഖലയിൽ വീട്ടുകാരെ ഭയപ്പാടിലാക്കി. കൂടുതൽ അപകടം ഇല്ലാതാക്കാൻ തകർന്ന കിണർ മണ്ണിട്ട് നികത്തി.

  • Share This Article
Drisya TV | Malayalam News