Drisya TV | Malayalam News

കോഴിക്കോട് പനി ബാധിച്ച് ചികിത്സ തേടിയ രണ്ട് പേർക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

 Web Desk    17 Aug 2025

മെഡിക്കൽ കോളേജ് ആശുപത്രിയിൽ പനി ബാധിച്ച് ചികിത്സ തേടിയ രണ്ട് പേർക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനും യുവാവിനുമാണ് രോഗം സ്ഥിരീകരിച്ചത്. ഇരുവരും മൂന്ന് ആഴ്‌ചയോളമായി ആശുപത്രിയിൽ ചികിത്സയിലാണ്.

ഓമശ്ശേരി സ്വദേശിയാണ് കുഞ്ഞ്. യുവാന അന്നശ്ശേരി സ്വദേശിയുമാണ്. മെഡിക്കത കോളേജിൽ നടത്തിയ സ്രവ പരിശോധനയിലാണ് മസ്‌തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. ഇരുവരുടേയും വീടുകളി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെത്തി ജലത്തിന്റെ സാംപിളുകൾ ശേഖരിച്ചു.

കഴിഞ്ഞ ദിവസം താമരശ്ശേരിയിൽ നാലാം ക്ലാസുകാരി അമീബിക് മസ്‌തിഷ്ക ജ്വരം ബാധിച്ച് മരിച്ചിരുന്നു. ഇതോടെ പ്രദേശത്ത് ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കുട്ടി നീന്തൽ പരിശീലിച്ച കുളത്തിൽ ഉൾപ്പെടെ ആരും ഇറങ്ങരുതെന്നാണ് നിർദേശം.

  • Share This Article
Drisya TV | Malayalam News