ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ യമഹ തങ്ങളുടെ സ്ഥാനം ഉറപ്പിക്കുകയാണ്. യമഹയുടെ ജനപ്രിയ മോഡലായ ഫാസിനോ, പ്രത്യേകിച്ച് വനിതകളുടെ ഇഷ്ടവാഹനമായി മാറിയിട്ടുണ്ട്. പുതിയ ഫീച്ചറുകളും ആകർഷകമായ കളർ ഓപ്ഷനുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. യമഹ ഫാസിനോ 125 Fi ഹൈബ്രിഡ് മോഡൽ ഇപ്പോൾ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ്.
പുതിയ ഫീച്ചറുകളും വേരിയൻ്റുകളും 80,750 രൂപ മുതൽ 1.03 ലക്ഷം രൂപ വരെ വിലയുള്ള വിവിധ വേരിയന്റുകളിൽ ഈ ഗിയർലെസ് സ്കൂട്ടർ ലഭ്യമാണ്. ടോപ്പ്-സ്പെക്ക് വേരിയന്റിൽ TFT ഇൻസ്ട്രുമെന്റ് കൺസോളും ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും ഉൾപ്പെടുന്നു, ഇത് പ്രീമിയം അനുഭവം ഉറപ്പാക്കുന്നു. Y-കണക്റ്റ് മൊബൈൽ ആപ്പ് വഴി ടേൺ-ബൈ-ടേൺ നാവിഗേഷൻ, ഗൂഗിൾ മാപ്സ് സംയോജനം, റിയൽ-ടൈം ദിശാനിർദേശങ്ങൾ, ഇൻ്റർസെക്ഷൻ അലേർട്ടുകൾ എന്നിവ യാത്രകളെ എളുപ്പമാക്കും.
2025 ഫാസിനോ 125 Fi ഹൈബ്രിഡിൽ 'എൻഹാൻസ്‌ഡ് പവർ അസിസ്റ്റ്' ഫംഗ്ഷൻ അവതരിപ്പിച്ചിട്ടുണ്ട്. ഇത് മികച്ച ആക്സിലറേഷനും കയറ്റം കയറുമ്പോൾ സ്ഥിരതയും ഉറപ്പാക്കുന്നു. ഹൈ-പെർഫോമൻസ് ബാറ്ററിയും സ്മാർട്ട് മോട്ടോർ ജനറേറ്ററും ഉപയോഗിച്ച് സൈലന്റ് സ്റ്റാർട്ടും മെച്ചപ്പെട്ട ഇന്ധനക്ഷമതയും ലഭിക്കുന്നു. സ്റ്റാർട്ട്/സ്റ്റോപ്പ് സിസ്റ്റം 68.75 കിലോമീറ്റർ മൈലേജ് ഉറപ്പാക്കുന്നു.
പുതിയ ഫാസിനോയിൽ ടോപ്പ്-സ്പെക്ക് S വേരിയന്റിന് മാറ്റ് ഗ്രേ, ഡിസ്ക‌് ബ്രേക്ക് വേരിയന്റിന് മെറ്റാലിക് ലൈറ്റ് ഗ്രീൻ, എൻട്രി ലെവൽ ഡ്രം ബ്രേക്ക് വേരിയൻ്റിന് മെറ്റാലിക് വൈറ്റ് എന്നീ കളർ ഓപ്ഷനുകൾ ലഭ്യമാണ്. 125 സിസി എയർ-കൂൾഡ്, ഫ്യുവൽ-ഇഞ്ചക്റ്റഡ് ബ്ലൂ കോർ ഹൈബ്രിഡ് എഞ്ചിൻ 8 bhp കരുത്തും 10.3 Nm ടോർക്കും നൽകുന്നു. സിവിടി ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കിയ ഈ എഞ്ചിൻ E20 ഇന്ധന മാനദണ്ഡങ്ങൾ പാലിക്കുന്നു.
അണ്ടർബോൺ ഷാസിയിൽ ടെലിസ്കോപ്പിക് ഫോർക്കും മോണോഷോക്ക് സസ്പെൻഷനും 12 ഇഞ്ച് അലോയ് വീലുകളും ഉൾപ്പെടുന്നു. ഫ്രണ്ട് ഡിസ്ക്, ഡ്രം ബ്രേക്ക് ഓപ്ഷനുകൾ വേരിയന്റിനെ ആശ്രയിച്ച് ലഭ്യമാണ്.