കണ്ണൂരിൽ തീവണ്ടി ഇറങ്ങിയാൽ അവിടെനിന്ന് ഇ-സ്കൂട്ടർ വാടകയ്ക്കെടുത്ത് പയ്യാമ്പലം ബീച്ചും കോട്ടയും കണ്ട് അറക്കൽ മ്യൂസിയംവഴി കറങ്ങി തിരിച്ചുവരാം. അതിനുള്ള സൗകര്യം കണ്ണൂർ ഉൾപ്പെടെയുള്ള റെയിൽവേ സ്റ്റേഷനുകളിൽ ഒരുക്കുകയാണ് റെയിൽവേ. പഴയങ്ങാടി, മാഹി, തലശ്ശേരി എന്നീ 17 സ്റ്റേഷനുകളിലാണ് റെയിൽവേ ഇലക്ട്രിക് ഇരുചക്രവാഹനം വാടകയ്ക്ക് നൽകുന്നത്.
റെയിൽവേ നൽകുന്ന സ്ഥലത്ത് കരാറുകാരാണ് സംരംഭം ഒരുക്കുന്നത്. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ പദ്ധതി ഉടൻ തുടങ്ങും. തിരുവനന്തപുരം ഡിവിഷനിൽ എറണാകുളം, തിരുവനന്തപുരം ഉൾപ്പെടെയുള്ള വലിയ സ്റ്റേഷനുകളിൽ ബൈക്ക് വാടകയ്ക്ക് നൽകുന്ന (റെന്റ് എ ബൈക്ക്) സംവിധാനമുണ്ട്.