ഗൃഹപ്രവേശ ചടങ്ങിന്റെ ഭാഗമായി ഇന്ത്യൻ വംശജർ പൂജ നടത്തിയതിന് പിന്നാലെ അഗ്നിശമന വീട്ടിലെത്തിയതിന്റെ വീഡിയോ വൈറൽ. അമേരിക്കയിലെ ടെക്സസിലാണ് സംഭവം. വീട്ടുടമസ്ഥർ തന്നെയാണ് വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. വീടിന് തീപിടിച്ചതായി തെറ്റിദ്ധരിച്ചെത്തിയ ഫോൺ കോളിന് പിന്നാലെയാണ് ഉദ്യോഗസ്ഥർ തീയണക്കാൻ സംഭവ സ്ഥലത്തെത്തിയത്.
വീടിൻ്റെ ഗ്യാരേജിലാണ് വീട്ടുടമസ്ഥർ പൂജ നടത്തിയത്. പൂജ നടക്കുന്ന സമയത്ത് അഗ്നിരക്ഷാ സേന വീട്ടിലേക്ക് എത്തുന്നതും. അവിടെയുളളവരോട് സംസാരിക്കുന്നതും വീഡിയോയിൽ കാണാം. ഉദ്യോഗസ്ഥർ കുടുംബവുമായി സംസാരിക്കുന്നതും സംഭവസ്ഥലം വിലയിരുത്തും വ്യക്തമാണ്. വീട്ടുകാർക്കെതിരെ ഉദ്യോഗസ്ഥർ എന്തെങ്കിലും നടപടി സ്വീകരിച്ചോ എന്നതിൽ വ്യക്തയില്ല.