Drisya TV | Malayalam News

ലോകത്ത് ആകെ 11 എണ്ണംമാത്രമുള്ള 100 കോടി വിലയുള്ള അത്യാഢംബര കാർ സ്വന്തമാക്കി നിത അംബാനി

 Web Desk    3 Aug 2025

ഇന്ത്യയിലെ നിരത്തുകളിൽ ഓടുന്ന കാറുകളിൽ ഏറ്റവും വിലകൂടിയ മോഡലുകളിൽ ഒന്ന്. ഒറ്റ സ്വിച്ച് അമർത്തിയാൽ കാറിൻ്റെ നിറം പോലും മാറ്റാം. പ്രത്യേകതൾ നിരവധിയാണ് രാജ്യത്തെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനി ഉപയോഗിക്കുന്ന കാറിന്. ഓഡി എ9 കെമിലിയോൺ ആണ് നിത അംബാനി ഉപയോഗിക്കുന്ന കാർ. ആഢംബരത്തിന്റെ അവസാന വാക്ക് എന്ന വിശേഷണം ഈ മോഡലിന് സ്വന്തമാണ്.

അൾട്രാ പ്രീമിയം ലക്ഷ്വറി വിഭാഗത്തിൽ ഉൾപ്പെടുന്ന കെമിലിയോണിൻ്റെ വില 100 കോടി രൂപയാണ്. ലോകത്ത് ആകെ 11 യൂണിറ്റുകൾ മാത്രമാണ് ഈ കാറിന്റേതായി വിറ്റുപോയിട്ടുള്ലത്. ഇന്ത്യയിലെ തന്നെ ഏറ്റവും ചെലവേറിയ കാറാണ് നിത അംബാനി ഉപയോഗിക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ നിറം മാറാനുള്ല കഴിവാണ് കെമിലിയോണിന്റെ ഏറ്റവും വലിയ സവിശേഷത. ഒരു സ്വിച്ച് അമർത്തിയാൽ വിവിധ നിറങ്ങളിലേക്ക് മാറ്റം ചെയ്യപ്പെടുന്ന ഇലക്ട്രോണിക് പെയിന്റ് സാങ്കേതിക വിദ്യയാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്.

കരുത്തിലും ഈ കാർ ഒട്ടും പിന്നിലല്ല. 600 ഹോഴ്സ്പവർ ഉത്പാദിപ്പിക്കാൻ ശേഷിയുള്ല 4.0 ലിറ്റർ വി8 എഞ്ചിനാണ് ഓഡി എ9 കെമിലിയോണിന് കരുത്തേകുന്നത്. രണ്ട് ഡോറുകളുള്ല ഈ കാറിന് ഏകദേശം 5 മീറ്റർ നീളമുണ്ട്. സാധാരണ ആഡംബര കാറുകളിൽ നിന്ന് വ്യത്യസ്തമായി, ഒറ്റ പീസിലുള്ല വിൻഡ്ഷീൽഡും റൂഫുമാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.

  • Share This Article
Drisya TV | Malayalam News