മാവടി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയുടെ സുവർണ്ണജൂബിലിയോട് അനുബന്ധിച്ചു ഇടവക്കാരായ വൈദികരുടെയും സന്യസ്തരുടെയും സംഗമവും കുട്ടികളുടെ പ്രഥമദിവ്യ കാരുണ്യ സ്വീകരണവും നടന്നു. ഇടവകക്കാരായ വൈദികർ ചേർന്ന് സമൂഹബലി അർപ്പിച്ചു. ഫാ. ജോസ്‌മോൻ പെരുവാച്ചിറ മുഖ്യകാർമികൻ ആയി. റവ ഫാ. ഡോ. ഫിലിപ്പ് മറ്റത്തിൽ സന്ദേശം നൽകി. വൈദികരും സന്യസ്തരും അവരുടെ പ്രേക്ഷിതാനുഭവങ്ങൾ പങ്കുവെച്ചു. തുടർന്ന് സ്നേഹവിരുന്നും നടന്നു. വികാരി ഫാ. ജോർജ് അമ്പഴത്തിനാൽ, കൈക്കാരൻമാർ, ജൂബിലി ആഘോഷ കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.