Drisya TV | Malayalam News

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടുള്ള പിണറായി സർക്കാരിൻ്റെ അവഗണനയിൽ പ്രതിഷേധിച്ചു തീക്കോയിൽ യു.ഡി .എഫ് രാപ്പകൽ സമരം സംഘടിപ്പിച്ചു

 Web Desk    6 Apr 2025

തീക്കോയി : പിണറായി സർക്കാർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടുള്ള അവഗണനയ്ക്കെതിരെയും, ആശാ വർക്കർമാർ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടും, വന്യജീവികളുടെ ആക്രമണങ്ങളിൽ സർക്കാരിൻ്റെ നിസ്സംഗതയിൽ പ്രതികരിക്കുന്നതിനും വേണ്ടി യു.ഡി.എഫ്. തീക്കോയി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ടൗണിൽ രാപ്പകൽ സമരം സംഘടിപ്പിച്ചു. ഡി.സി.സി. ജനറൽ സെക്രട്ടറി അഡ്വ: ജോമോൻ ഐക്കര സമരം ഉൽഘാടനം ചെയ്തു. അഡ്വ: സതീഷ്കുമാർ, മജു പുളിക്കൻ, കെ.സി . ജെയിംസ്, ജോയി പൊട്ടനാനിയിൽ, ഹരി മണ്ണുമഠം, പയസ് കവളംമാക്കൽ, എ.ജെ. ജോർജ് അറമത്ത്, എം. ഐ. ബേബി, ജെബിൻ മേക്കാട്ട്, ഓമന ഗോപാലൻ, മോഹനൻ കുട്ടപ്പൻ, ബേബി അധികാരത്ത്, തങ്കച്ചൻ തട്ടാംപറമ്പിൽ, പി മുരുകൻ,സജി കുര്യക്കോസ്, മുരളി ഗോപാലൻ, റോയി വഴിക്കടവ്, സജി പോർക്കാട്ടിൽ, ജോർജുകുട്ടികടപ്ലാക്കൽ, മത്തായി മുതുകാട്ടിൽ, കെ.കെ. നിസാർ , ചാർളി കൊല്ലപ്പിള്ളിൽ, റോയി മേക്കാ ല്ലായിൽ , ജോസ് കുന്നുപുറം, പി.സി.ജോർജ്,വി.പി. ഇസ്മായേൽ, റോയി മടിക്കാങ്കൽ, ജോഷി പുന്ന കുഴിയിൽ, ജോഷി അത്യാലിൽ,സിയാദ് ശാസ്താംകുന്നേൽ തുടങ്ങിയവർ പങ്കെടുത്തു.

  • Share This Article
Drisya TV | Malayalam News