കോട്ടയത്ത് ബ്രൗൺ ഷുഗറുമായി യുവാവ് പിടിയിൽ. അസ്സാം സ്വദേശി ഇബ്രാഹിം ആണ് ഈസ്റ്റ് പോലീസിന്റെ പിടിയിലായത്. 3 ടിന്ന് ബ്രൗൺ ഷുഗറുമായാണ്ഇയ്യാളെ പിടികൂടിയത്.ജില്ലാ പൊലീസ് മേധാവിയുടെ മേധാവിയുടെ ഡി ഹണ്ട് റൈഡിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇയ്യാൾ പിടിയിലായത് ചുങ്കം ഭാഗത്ത് താമസിക്കുന്ന ഇയാൾ മുൻപ് കഞ്ചാവ് കേസിൽ പ്രതിയായിട്ടുണ്ട്.പെരുമ്പാവൂരിൽ നിന്നും മറ്റൊരു അന്യ സംസ്ഥാന തൊഴിലാളിയിൽ നിന്നുമാണ് പ്രതി ബ്രൗൺ ഷുഗർ വാങ്ങിയതെന്നാണ് മൊഴി. ഇത് കേന്ദ്രീകരിച്ചു അന്വേഷണം ആരംഭിച്ചു.