കൈക്കൂലി വാങ്ങുന്നതിനിടെ കൊച്ചിയിൽ അസിസ്റ്റന്റ് ലേബർ കമ്മീഷണർ പിടിയിലായി. ഉത്തർപ്രദേശ് സ്വദേശി അജിത്ത് കുമാറാണ് വിജിലൻസിന്റെ പിടിയിലായത്. പൊതുമേഖലാ സ്ഥാപനത്തിൽ കരാർ തൊഴിലാളികളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇയാൾ കൈക്കൂലി ഇടപാട്
നടത്തിയത്.ബി.പി.സി.എൽ കമ്പനിയിൽ താത്ക്കാലിക തൊഴിലാളികളെ ജോലിക്ക് കയറ്റുന്നതിന് സർട്ടിഫിക്കറ്റ് നൽകുന്നതിനാണ് ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടത്. ഒരാളിൽ നിന്ന് ആയിരം രൂപ വെച്ച് ഇരുപത് പേരിൽ നിന്നാണ് കൈക്കൂലി ചോദിച്ചത്.കാക്കനാട് കേന്ദ്ര ഡെപ്യൂട്ടി ചീഫ് ലേബർ കമ്മീഷണർ ഓഫീസിൽ സംസ്ഥാന വിജിലൻസ് സംഘം നടത്തിയ പരിശോധനയ്ക്കിടെയാണ് അജിത്ത് കുമാർ പിടിയിലായത്.
ഇരുപതിനായിരും രൂപയും ഇയാളിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഒന്നിലധികം പരാടതികൾ ഇയാൾക്കെതിരേ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ഇയാളെ കോടതിയിൽ ഹാജരാക്കും.