മദ്ധ്യപ്രദേശ് ജറുവാപൂർ പ്രദേശത്താണ് സംഭവം . പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നിടത്ത് നിന്നാണ് ദിലീപ് മിസ്ത്രി എന്ന കർഷകന് വജ്രം ലഭിച്ചത്.7.44 കാരറ്റ് വജ്രമാണ് കർഷകന് കിട്ടിയത്.മൂന്ന് മാസത്തിന് മുൻപ് 16.10 കാരറ്റിൽ ഒരു വജ്രം കിട്ടിയതിന് പിന്നാലെയാണിത്.മിസ്ത്രി ഓഗസ്റ്റിൽ കണ്ടെത്തിയ 16.10 കാരറ്റ് വജ്രത്തിനൊപ്പം ഇതും ലേലത്തിന് വയ്ക്കുമെന്ന് ഡയമണ്ട് ഓഫീസിലെ ഉദ്യോഗസ്ഥൻ അനുപം സിംഗ് പറഞ്ഞു. "ഒരു വജ്രം കണ്ടെത്തുന്നതിന്റെ സന്തോഷം പറഞ്ഞറിയിക്കാനാവില്ല. ഈ വജ്രങ്ങളിൽ നിന്ന് ലഭിക്കുന്ന പണം ഖനിയുടെ വിപുലീകരണത്തിനും കുട്ടികളുടെ ഭാവിക്കും കൃഷിക്കും ഉപയോഗിക്കും" – ദിലീപ് മിസ്ത്രി പറഞ്ഞു . ഏകദേശം 20 ലക്ഷം രൂപയാണ് ഈ വജ്രത്തിന്റെ വില.