Drisya TV | Malayalam News

ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ച് സർക്കാർ 

 Web Desk    20 Nov 2024

ഡൽഹിയിൽ ശരാശരി വായുനിലവാര സൂചിക (എക്യുഐ) 488 ആയി. അലിപ്പുർ, ആനന്ദ് വിഹാർ, നരേല, ബവാന, പുസ, സോണിയ വിഹാർ എന്നിവിടങ്ങളിൽ എക്യുഐ 500 കടന്നു.

ഒരുനിമിഷം അകത്തേക്കു ശ്വസിക്കുന്ന വായു ഒരുദിവസം 50 സിഗരറ്റ് വലിക്കുന്നതിനെക്കാൾ അപകടകരമായ അവസ്ഥയിലാണെന്നാണ് ആരോഗ്യവിദഗ്‌ധരുടെ മുന്നറിയിപ്പ്.അതിനാൽ, ശ്വാസതടസ്സം ഉൾപ്പെടെയുള്ള ലക്ഷണവുമായെത്തുന്ന രോഗികളുടെ ചികിത്സയ്ക്കായി പ്രത്യേക സംവിധാനമൊരുക്കണമെന്നു സർക്കാർ ആശുപത്രികൾക്കു നിർദേശം നൽകിയിട്ടുണ്ട്.

“മലിനീകരണം കുറയ്ക്കുന്നതിനായി സർക്കാർ ഓഫിസുകളിൽ വർക്ക് ഫ്രം ഹോം നടപ്പിലാക്കാൻ ഡൽഹി സർക്കാർ തീരുമാനിച്ചു. സർക്കാർ ഓഫിസുകളിലെ 50% ജീവനക്കാരും വീട്ടിലിരുന്ന് ജോലിചെയ്യും.” - ഗോപാൽ റായ് എക്സിൽ കുറിച്ചു. വർക്ക് ഫ്രം ഹോം ഏതു രീതിയിൽ നടപ്പാക്കുമെന്നത് ഉന്നത ഉദ്യോഗസ്ഥരുമായി സർക്കാർ ചർച്ച ചെയ്യും.

ഒറ്റ-ഇരട്ട അക്ക വാഹന നിയന്ത്രണം സർക്കാരിന്റെ ഏർപ്പെടുത്തുന്നതും പരിഗണനയിലാണ്. "നിലവിൽ ഡൽഹി ആരോഗ്യ അടിയന്തരാവസ്‌ഥയിലാണ്. ഇത് തരണം ചെയ്യുന്നതിനായി സാധ്യമായ എല്ലാ മാർഗങ്ങളും തേടും."- മന്ത്രി പറഞ്ഞു.

  • Share This Article
Drisya TV | Malayalam News