Drisya TV | Malayalam News

വന്ദേഭാരത് എക്സ്പ്രസിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ ചെറുപ്രാണികളെ കണ്ട സംഭവത്തിൽ മാപ്പു ചോദിച്ച് ദക്ഷിണ റെയിൽവേ 

 Web Desk    18 Nov 2024

തിരുനെൽവേലി വന്ദേഭാരത് എക്സ‌്പ്രസിലെ യാത്രക്കാർക്ക് വിതരണം ചെയ്ത ഭക്ഷണത്തിൽ ചെറുപ്രാണികളെ കണ്ട സംഭവത്തിൽ മാപ്പു ചോദിച്ച ദക്ഷിണ റെയിൽവേ.പ്രഭാതഭക്ഷണത്തോടൊപ്പം വിളമ്പിയ സാമ്പാറിലാണ് യാത്രക്കാരൻ പ്രാണിയെ കണ്ടെത്തിയത്.മധുരയിൽനിന്ന് ട്രെയിൻ പുറപ്പെട്ടതിനു തൊട്ടുപിന്നാലെ ഇദ്ദേഹം പരാതി നൽകി.ഭക്ഷണ വിതരണ ഏജൻസിക്ക് അരലക്ഷം രൂപ പിഴ ചുമത്തി.

തുടർന്ന്, റെയിൽവേ അധികൃതർ യാത്രക്കാരനോടു ക്ഷമാപണം നടത്തുകയും കർശന നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തിരുന്നു. പിന്നാലെ, ബൃന്ദാവൻ ഫുഡ് പ്രോഡക്റ്റ്സിന്റെ നിയന്ത്രണത്തിലുള്ള തിരുനെൽവേലി ബേസ് കിച്ചൻ വിതരണം ചെയ്യുന്ന ഭക്ഷണം, ഓൺബോർഡ് മാനേജർ, ചീഫ് കേറ്ററിങ് ഇൻസ്പെക്ടർ (സിഐആർ), ചീഫ് കമേഴ്സ്യൽ ഇൻസ്പെക്ടർ (സിസിഐ), അസിസ്റ്റ‌ന്റ് കമേഴ്സ്യൽ മാനേജർ (എസിഎം) എന്നിവർ പരിശോധിച്ചപ്പോൾ കാസ്റോൾ കണ്ടെയ്നറിന്റെ അടപ്പിൽ ഇത്തരം പ്രാണികളുള്ളതായി കണ്ടെത്തി. തുടർന്നാണു നടപടിയെടുത്തത്.

  • Share This Article
Drisya TV | Malayalam News