Drisya TV | Malayalam News

ഇന്ത്യയിലെ വിവിധയിടങ്ങളിൽ നിന്ന് മോഷ്ടിച്ച് കടത്തിയ 1400 പുരാവസ്തുക്കൾ തിരികെ നൽകി അമേരിക്ക

 Web Desk    17 Nov 2024

അമേരിക്കൻ മാൻഹട്ടൻ ഡിസ്ട്രിക്ട് അറ്റോണി ഓഫീസ് പുറത്തിറക്കിയ പത്രക്കുറിപ്പിലും, ഇന്ത്യയിൽ നിന്ന് മോഷ്ടിച്ച പുരാവസ്തുക്കൾ അമേരിക്ക തിരികെ നൽകിയതായി വ്യക്തമാക്കുന്നു.10 ദശലക്ഷം ഡോളർ (84.47 കോടി രൂപ) വിലവരുന്ന വസ്തുക്കൾ ഇന്ത്യയ്ക്ക് കൈമാറിയതെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. 

1980-കളുടെ തുടക്കത്തിൽ മധ്യപ്രദേശിലെ ക്ഷേത്രത്തിൽ നിന്ന് കൊള്ളയടിക്കപ്പെട്ട, മണലിൽ തീർത്ത നർത്തകിയുടെ ശില്പം, രാജസ്ഥാനിലെ തനേസര -മഹാദേവ ഗ്രാമത്തിൽ നിന്ന് കൊള്ളയടിച്ച പച്ച - ചാര നിറത്തിലുള്ള കല്ലിൽ കൊത്തിയെടുത്ത ദേവീ ശില്പം, മാതൃദേവതകളും സഹദേവതകളും തുടങ്ങിയവ ഇന്ത്യയിൽ തിരികെ എത്തിച്ച പുരാവസ്തുക്കളിൽ ഉൾപ്പെടും.വിവിധ കാലങ്ങളിലായി കള്ളക്കടത്തുകാരും മോഷ്ടാക്കളും ചേർന്ന് ഇന്ത്യയിൽ നിന്ന് കടത്തിയ 297 പുരാവസ്തുക്കൾ കഴിഞ്ഞ സെപ്റ്റംബറിൽ അമേരിക്ക തിരികെ നൽകിയിരുന്നു.അനധികൃത വ്യാപാരങ്ങൾ തടയുകയും മോഷ്ടിച്ച പുരാവസ്തുക്കൾ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരുന്നതിനുള്ള നടപടി ക്രമങ്ങൾ കാര്യക്ഷമമാക്കാനും സാംസ്കാരിക സ്വത്ത് സംരക്ഷിക്കുന്നതിനുള്ള കരാറിൽ ജൂലൈയിൽ യുഎസും ഇന്ത്യയും ഒപ്പുവച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഇപ്പോൾ പുരാവസ്തുക്കൾ അമേരിക്ക ഇന്ത്യക്ക് കൈമാറിയിരിക്കുന്നത്.

  • Share This Article
Drisya TV | Malayalam News