ബെംഗളൂരില്‍ ദേശീയ എംഎസ് എംഇ (ഇടത്തരം-ചെറുകിട-സൂക്ഷ്മ സംരംഭങ്ങള്‍) സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നിര്‍മ്മല സീതാരാമന്‍. ഇടത്തരം-ചെറുകിട-സൂക്ഷ്മ വ്യവസായസംരംഭങ്ങള്‍ ആരംഭിക്കാന്‍ ഈടില്ലാതെ 100 കോടി രൂപയോളം വായ്പ നല്കുന്ന പദ്ധതി ഇക്കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നതാണ്.ഇടത്തരം-ചെറുകിട-സൂക്ഷ്മ വ്യവസായസംരംഭങ്ങള്‍ എടുക്കുന്ന വായ്പകള്‍ക്ക് ഈട് നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തന്നെ വായ്പയ്‌ക്ക് ഗ്യാരണ്ടി നല്‍കുന്ന ഒരു പൊതു ഫണ്ട് രൂപീകരിക്കുമെന്നും നിര്‍മ്മ സീതാരാമന്‍ പറഞ്ഞു. വൈകാതെ മന്ത്രിസഭായോഗത്തില്‍ ഈ പദ്ധതി അവതതരിപ്പിക്കുമെന്നും അവര്‍ പറഞ്ഞു.എംഎസ്എംഇ മന്ത്രാലയമാണ് വായ്പാഗ്യാരണ്ടി നല്‍കുക.ബാങ്കുകളില്‍ നിന്നും ആണ് ചെറുകിട, ഇടത്തരം, സൂക്ഷ്മ സംരംഭങ്ങള്‍ക്ക് വായ്പ ലഭിക്കുന്നത് എങ്കിലും ടേം വായ്പകളോ, യന്ത്രങ്ങള്‍ക്കുള്ള വായ്പകളോ ലഭിക്കുമായിരുന്നില്ല. ഇനി ആദ്യ 100 കോടി എത്തുന്നതുവരെ സംരംഭകര്‍ക്ക് വായ്പ എടുക്കാം. പക്ഷെ അതിന് ഈട് നല്‍കേണ്ടിവരില്ല. ആദ്യം 100 കോടി വായ്പകളിന്മേല്‍ സര്‍ക്കാര്‍ ഗ്യാരണ്ടി ഉണ്ടായിരിക്കും. – നിര്‍മ്മല സീതാരാമന്‍ പറയുന്നു.