രാജ്യത്ത് ആദ്യമായാണ് വെള്ളം ഉപയോഗപ്പെടുത്തി ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നത്. നൂതന ഹൈഡ്രജന്‍ ഇന്ധന സാങ്കേതികവിദ്യയിലൂടെയാണ് ഇത് കൈവരിക്കുക. ഈ ട്രെയിനിന് മണിക്കൂറില്‍ ഏകദേശം 40,000 ലിറ്റര്‍ വെള്ളം വേണ്ടിവരും, ഇതിനായി പ്രത്യേക ജലസംഭരണികളും റെയില്‍വെ നിര്‍മ്മിക്കും. ഹൈഡ്രജന്‍ ട്രെയിനിന്റെ പൈലറ്റ് പദ്ധതി ഡിസംബറില്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.ഹൈഡ്രജന്‍ ഫ്യുവല്‍ സെല്ലുകള്‍ സ്ഥാപിക്കുന്നതിലും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമുള്ള തയാറെടുപ്പിലാണ് റെയില്‍വെ.പദ്ധതിക്കായി ഹൈഡ്രജന്‍ പ്ലാന്റുകള്‍ക്കായുള്ള ഡിസൈനുകളും അംഗീകരിച്ചിട്ടുണ്ട്. ഒരു ഹൈഡ്രജന്‍ ട്രെയിനിന് ഏകദേശം 80 കോടി രൂപയാണ് ചെലവ് വരുന്നതെന്ന് റെയില്‍വേ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നത്.ഹൈഡ്രജന്‍ ട്രെയിന്‍ ഇന്ധന സെല്ലുകളിലൂടെ ഹൈഡ്രജനും ഓക്‌സിജനും കണ്‍വേര്‍ട്ട് ചെയ്ത് വൈദ്യുതി ഉത്പാദിപ്പിക്കുന്നു, ഡീസല്‍ എഞ്ചിനുകളില്‍ നിന്ന് വ്യത്യസ്തമായി ആവിയും വെള്ളവും മാത്രം ഉപോല്‍പ്പന്നങ്ങളായി പുറന്തള്ളുന്നു. മാത്രമല്ല, ഡീസല്‍ ട്രെയിനുകളേക്കാള്‍ 60 ശതമാനം ശബ്ദം കുറവായിരിക്കും ഇവയ്ക്ക്. ഡീസല്‍ എഞ്ചിന്‍ ട്രെയിനുകള്‍ക്ക് സമാനമായ വേഗതയും യാത്രക്കാരുടെ ശേഷിയും വാഗ്ദാനം ചെയ്യുന്നു. മണിക്കൂറില്‍ 140 കിലോമീറ്റര്‍ വേഗതയും ഒറ്റ യാത്രയില്‍ 1,000 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനാകുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.പദ്ധതിയിലൂടെ ആദ്യ ഘട്ടത്തില്‍ രാജ്യത്തുടനീളം 35 ഹൈഡ്രജന്‍ ട്രെയിനുകള്‍ കൊണ്ടുവരാനാണ് നീക്കം.