Drisya TV | Malayalam News

സ്കോഡയുടെ ഇലക്ട്രിക് കാർ എൻയാക്ക് ഇവി 2025-ൽ ഇന്ത്യയിൽ അവതരിപ്പിക്കും 

 Web Desk    13 Nov 2024

ആഡംബര വാഹന ബ്രാൻഡായ സ്കോഡ ഇന്ത്യയിലെ തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് കാറിൻ്റെ ലോഞ്ച് ടൈംലൈൻ സ്ഥിരീകരിച്ചു . 2025-ൽ കമ്പനി എൻയാക്ക് ഇവി ഇന്ത്യയിൽ അവതരിപ്പിക്കും എന്നാണ് പുതിയ റിപ്പോർട്ടുകൾ. 2025 ജനുവരിയിൽ നടക്കുന്ന ഭാരത് മൊബിലിറ്റി ഷോയിൽ ഈ വാഹനം പ്രദർശിപ്പിക്കും.സ്കോഡയുടെ എംഇബി പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് എൻയാക് നിർമ്മിച്ചിരിക്കുന്നത്. എൻയാക്ക് 80 വേരിയൻ്റ് ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഒരൊറ്റ ഇലക്ട്രിക് മോട്ടോറും 82kWh ബാറ്ററിയും സജ്ജീകരിച്ചിരിക്കുന്ന ഇത് ഒറ്റ ചാർജിൽ 500 കിലോമീറ്ററിലധികം റേഞ്ച് നൽകും. ഈ ഇവിക്ക് 6.7 സെക്കൻഡിനുള്ളിൽ 0-100 കി.മീ/മണിക്കൂർ വേഗത കൈവരിക്കാനും 28 മിനിറ്റിനുള്ളിൽ 10-80 ശതമാനം മുതൽ ചാർജ് ചെയ്യാനും കഴിയും. ഏകദേശം 50 ലക്ഷം രൂപയായിരിക്കും ഈ ഇലക്ട്രിക് എസ്‌യുവിയുടെ എക്സ് ഷോറൂം വില.

  • Share This Article
Drisya TV | Malayalam News