റോയൽ എൻഫീൽഡ് തങ്ങളുടെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളായ ഫ്ളയിങ് ഫ്ളീ C 6 ഇറ്റലിയിലെ മിലാനിൽ നടന്ന മോട്ടോർ സൈക്കിൾ ഷോയിലാണ് പുറത്തിറക്കിയത്. റോയൽ എൻഫീൽഡിന്റെ പരമ്പരാഗത ഡിസൈനിൽ നിന്ന് മാറി ക്ലാസിക്ക്- ഇലക്ട്രിക് ബൈക്കുകളുടെ സമ്മിശ്രമായ റെട്രോ-ഫ്യൂച്ചറിസ്റ്റിക്ക് ഡിസൈനാണ് ബൈക്കിന് ഉപയോഗിച്ചിരിക്കുന്നത്.വൃത്താകൃതിയിലുളള ഹെഡ്‌ലൈറ്റും ടെയിൽ ലാമ്പുകളുമെല്ലാം വണ്ടിക്ക് സവിശേഷമായ ലുക്ക് നൽകുന്നു. മറ്റ് ആർ. ഇ ബൈക്കുകളിൽ നിന്ന് വ്യത്യസ്തമായി 17 ഇഞ്ച് മെലിഞ്ഞ ടയറുകളാണ് വണ്ടിക്ക് നൽകിയിരിക്കുന്നത്.ട്രാക്ഷൻ കൺട്രോൾ, കോർണറിംഗ് എബിഎസ്, മറ്റ് ഇലക്ട്രോണിക് സുരക്ഷാ സഹായങ്ങൾ തുടങ്ങിയ ഫീച്ചറുകൾ ഈ ബൈക്കിനുണ്ടാകുമെന്നാണ് വിവരം.വലിയ ടി. എഫ്. ടി ഡിസ്പ്ളേ, വലിയ അലോയ് വീലുകൾ, ഡിസ്ക് ബ്രേക്കുൾ എന്നിവയും വണ്ടിയിൽ ഉണ്ട്.ഡെയ്ലി കമ്മ്യൂട്ടിങ്ങിന് സഹായിക്കുന്ന രീതിയിൽ താഴ്ന്നിരിക്കുന്ന സീറ്റാണ് നൽകിയിരിക്കുന്നത്. ഒരു സീറ്റുള്ള ഡിസൈനാണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്.റോയൽ എൻഫീൽഡിന്റെ പാരമ്പര്യവും ഇലക്ട്രിക് വാഹനങ്ങളുടെ സാങ്കേതിക തികവും ഫ്യൂച്ചറിസ്റ്റിക്ക് മോഡേൺ ലുക്കും എല്ലാം സമ്മേളിക്കുന്ന വാഹനമായിരിക്കും ഫ്ളൈയിംഗ് ഫ്ളീ 6 എന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇതിന് പുറമെ കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ കമ്പനി വൈകാതെ പുറത്തിറക്കുമെന്നാണ് റിപ്പോർട്ടുകൾ.