Drisya TV | Malayalam News

ഡെലിവറി ആപ്പുകളെ വെല്ലുവിളിച്ച് കച്ചവടക്കാരന്റെ പരസ്യം

 Web Desk    12 Nov 2024

ഓൺലൈൻ ​ഡെലിവറി ആപ്പുകൾ ഇന്ന് കൂടിക്കൂടി വരികയാണ്. പലരും ഇന്ന് പച്ചക്കറികളും ​ഗ്രോസറികളും എല്ലാം ഓൺലൈനിലാണ് വാങ്ങിക്കാറുള്ളത്. എന്തായാലും, ഈ ഓൺലൈൻ ഡെലിവറി ആപ്പുകളോട് പിടിച്ചുനിൽക്കുന്നതിന് ബെം​ഗളൂരുവിലെ തെരുവുകച്ചവടക്കാരൻ വച്ചിരിക്കുന്ന ഒരു ബോർഡാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. അതിൽ, സെപ്റ്റോ, ബ്ലിങ്കിറ്റ്, ബി​ഗ് ബാസ്കറ്റ് (Zepto, Blinkit, and BigBasket) ഒക്കെ തേങ്ങയ്ക്ക് ഈടാക്കുന്ന വില എത്രയാണ് എന്നും താൻ എത്ര രൂപയ്ക്കാണ് തേങ്ങ വിൽക്കുന്നത് എന്നുമാണ് കുറിച്ചിരിക്കുന്നത്. സെപ്റ്റോയും ബ്ലിങ്കിറ്റും 80 രൂപയും ബി​ഗ് ബാസ്ക്കറ്റ് 70 രൂപയുമാണ് തേങ്ങയ്ക്ക് ഈടാക്കുന്നത്. എന്നാൽ, കച്ചവടക്കാരൻ പറയുന്നത് താൻ 55 രൂപയാണ് തേങ്ങയ്ക്ക് വാങ്ങുന്നത് എന്നാണ്. നിരവധിപ്പേരാണ് കച്ചവടക്കാരന്റെ ബുദ്ധിയെ പുകഴ്ത്തിക്കൊണ്ട് സോഷ്യൽ മീഡിയയിൽ കമന്റ് നൽകിയത്.

  • Share This Article
Drisya TV | Malayalam News