ഗുജറാത്തിലെ അമ്രേലി ജില്ലയിൽ ലാഠി താലൂക്കിലെ പാദർശിംഗ ഗ്രാമത്തിലെ സഞ്ജയ് പൊളാരയാണ് തന്റെ വാഗണർ കാറിനെ സംസ്കരിച്ചത്. 1500-ഓളം പേരാണ് ചടങ്ങിൽ ആദരാഞ്ജലിയർപ്പിക്കാൻഎത്തിയത്.തന്റെ കുടുംബത്തിൽ ഐശ്വര്യം വരാൻ കാരണം 12 വർഷം പഴക്കമുള്ള ഈ കാറാണെന്ന് പൊളാര കരുതുന്നു. കർഷകനും സൂറത്തിൽ കെട്ടിടനിർമാണ ബിസിനസുകാരനുമായ അദ്ദേഹത്തിന് കാറുവാങ്ങിയതുതൊട്ട് വെച്ചടി കയറ്റമായിരുന്നത്രെ. "അതോടെ ഞങ്ങൾക്ക് സമൂഹത്തിൽ ഒരു വിലയും നിലയും കൈവന്നു. അതിനാലാണ് വണ്ടി പഴകിയപ്പോൾ വിൽക്കുന്നതിനുപകരം സമാധിയിരുത്താൻ തീരുമാനിച്ചത്" -പൊളാര പറഞ്ഞു.