Drisya TV | Malayalam News

ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ കിയയുടെ ഏറ്റവും പുതിയ എസ്‌യുവി കിയ ക്ലാവിസ് ഉടൻ 

 Web Desk    9 Nov 2024

കിയ ക്ലാവിസിന്റെ ഔദ്യോഗിക അരങ്ങേറ്റത്തിന് മുന്നോടിയായി വാഹനത്തിന്‍റെ ടീസ‍‍‍‍ർ കമ്പനി പുറത്തുവിട്ടു. വാഹന രൂപകൽപ്പനയും സാങ്കേതികവിദ്യയും മെച്ചപ്പെടുത്തുന്നതിന് ഊന്നൽ നൽകുന്ന കിയയുടെ 2.0 സ്ട്രാറ്റജിക്ക് കീഴിലുള്ള ബ്രാൻഡിൻ്റെ ആദ്യത്തെ മെയ്ഡ്-ഇൻ-ഇന്ത്യ എസ്‌യുവിയായിരിക്കും ഇത്. കിയയുടെ ഡിസൈൻ 2.0 രീതിയും കിയ EV9 , പുതിയ കാർണിവൽ ലിമോസിൻ എന്നിവയിൽ നിന്നുള്ള സ്റ്റൈലിംഗ് ഘടകങ്ങളും ഉൾക്കൊള്ളുന്ന ഒരു പുതിയ തരം എസ്‌യുവി എന്നാണ് കമ്പനി ക്ലാവിസിനെ വിശേഷിപ്പിക്കുന്നത്.ലംബമായി സ്ഥാപിച്ചിരിക്കുന്ന എൽഇഡി ഡിആ‍എല്ലുകൾ, ഫങ്ഷണൽ റൂഫ് റെയിലുകളുള്ള മേൽക്കൂര, ഫ്ലഷ്-സ്റ്റൈൽ ഡോർ ഹാൻഡിലുകൾ, പില്ലറുകളിൽ ഘടിപ്പിച്ചിരിക്കുന്ന എൽ- ആകൃതിയിലുള്ള എൽഇഡി ടെയിൽലാമ്പുകൾ എന്നിവ ശ്രദ്ധേയമായ സവിശേഷതകളിൽ ഉൾപ്പെടുന്നു. ഉയർന്ന മൗണ്ടഡ് സ്റ്റോപ്പ് ലാമ്പ്, ബമ്പർ-ഇൻ്റഗ്രേറ്റഡ് ബ്രേക്ക് ലൈറ്റുകൾ എന്നിവയും ഇതിലുണ്ടാകും. വരാനിരിക്കുന്ന കിയ കോംപാക്റ്റ് എസ്‌യുവി ബ്രാൻഡിൻ്റെ സിഗ്നേച്ചർ ഗ്രിൽ, എൽഇഡി എലമെൻ്റുകളുള്ള ലംബമായി നൽകിയിരിക്കുന്ന പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡിആർഎല്ലുകൾ, ഫോർ സ്‌പോക്ക് അലോയ് വീലുകൾ തുടങ്ങിയവ ലഭിക്കുമെന്ന് നേരത്തെ പുറത്തുവന്ന ചിത്രങ്ങൾ വെളിപ്പെടുത്തുന്നു. വരാനിരിക്കുന്ന കിയ ക്ലാവിസിന് പെട്രോൾ, ഡീസൽ, ഇലക്ട്രിക് എന്നിങ്ങനെ മൂന്ന് പവർട്രെയിനുകൾ നൽകാനാണ് സാധ്യത. പെട്രോൾ പതിപ്പിൽ 1.0L ടർബോ എഞ്ചിനും (118bhp/172Nm) സ്വാഭാവികമായും ആസ്പിരേറ്റഡ് യൂണിറ്റും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം ഡീസൽ മോഡലിന് 1.5L മോട്ടോറുമായി വരാൻ സാധ്യതയുണ്ട്. സോനെറ്റിനേക്കാൾ മികച്ച പിൻസീറ്റ് സ്ഥലവും സൗകര്യവും കിയ ക്ലാവിസ് വാഗ്‍ദാനം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. വാഹത്തിലെ എല്ലാ യാത്രക്കാർക്കും മികച്ച ഹെഡ്‌റൂം ലഭിക്കും. ക്ലാവിസിൻ്റെ ഫീച്ചർ വിശദാംശങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഈ സബ്കോംപാക്റ്റ് എസ്‌യുവിയിൽ ലെതറെറ്റ് അപ്‌ഹോൾസ്റ്ററി, പനോരമിക് സൺറൂഫ്, വെൻ്റിലേറ്റഡ്, പവർഡ് ഫ്രണ്ട് സീറ്റുകൾ, 10.25 ഇഞ്ച് ഡ്യുവൽ സ്‌ക്രീൻ സജ്ജീകരണം, ട്രാക്ഷൻ മോഡുകൾ, ബോസ് ഓഡിയോ സിസ്റ്റം എന്നിവ ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. എഡിഎഎസ് സ്യൂട്ട് ഉൾപ്പെടെ ഉയർന്ന ട്രിമ്മുകളിൽ ലഭിക്കും. 360 ഡിഗ്രി ക്യാമറ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഇബിഡി ഉള്ള എബിഎസ്, ആറ് എയർബാഗുകൾ, ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ, റിയർ ഡിസ്‌ക് ബ്രേക്കുകൾ എന്നിവയും ക്ലാവിസിൻ്റെ സുരക്ഷാ ഫീച്ചറുകളിൽ ഉൾപ്പെടും.

  • Share This Article
Drisya TV | Malayalam News