കൂട്ടിക്കലിൻ്റെ സാമൂഹിക ,സാസ്കാരിക, സാമ്പത്തിക മേഖലയുടെ ഉന്നമനത്തിനായി പ്രവാസികളേയും മുൻ പ്രവാസികളെയും ഉൾപ്പെടുത്തി കൊണ്ട് പ്രവർത്തിക്കുന്ന പ്രവാസി വെൽഫെയർ അസോസിയേഷൻ കൂട്ടിക്കൽ ( കൂട്ടിക്കൽ പ്രവാസി ജംഗ്ഷൻ) എന്ന സംഘടനയുടെ 2025 കമ്മറ്റിയുടെ തിരഞ്ഞെടുപ്പ് നടന്നു. മുൻ കമ്മിറ്റിയംഗങ്ങൾ ഇലക്ഷന് നേതൃത്വം നൽകി.സർവ്വ ശ്രീ സജി പി ദേവ് (പ്രസിഡൻ്റ് ) അനീഷ് മുഹമ്മദ് ( വൈസ് പ്രസിഡൻ്റ്) വിപിൻ തോമസ് (ജനറൽ സെക്രട്ടറി) സജിത് ഇസ്മായിൽ ( ജോയിൻ്റ് സെക്രട്ടറി) ഹുനൈസ് മുഹമ്മദ് ( ട്രെഷറർ ) സുജിത്ത് മോഹനൻ ( ജോയിൻ്റ് ട്രെഷറർ )ആയും എക്സിക്യൂട്ടിവ് അംഗങ്ങളായി അബ്സൽ ഹമീദ്, സൈജു മോൻ ഹനീഫ നാട്ടിലെ കോഡിനേറ്റേയ്സ് ആയി ആൽവിൻ ഫിലിപ്പ്, നിഷാദ് സി എ , ഈപ്പച്ചൻ മാത്യൂ എന്നിവരെയും തെരഞ്ഞെടുത്തു. 2023- 2024 വർഷങ്ങളിൽ സംഘടനയുടെ പ്രവർത്തനങ്ങളുടെ വാർഷിക റിപ്പോർട്ടും കണക്കുകളും പൊതുയോഗത്തിൽ അവതരിപ്പിക്കുകയുണ്ടായി. മുന്നോട്ടുള്ള പ്രവാസി ജംഗ്ഷൻ്റെ പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്യുകയും , കൂട്ടിക്കലിൻ്റെ സമസ്തമേഖലയിലെയും പുരോഗതിക്ക് വേണ്ട പ്രവർത്തനങ്ങൾക്ക് പ്രവാസികളുടെ പങ്കാളിത്തം ഉറപ്പാക്കുവാൻ ഒറ്റക്കെട്ടായി പ്രവർത്തിക്കാൻ തീരുമാനം എടുക്കുകയുമുണ്ടായി. കൂടുതൽ പ്രവാസികളെയും മുൻ പ്രവാസികളെയും ഈ സംഘടനയിലേക്ക് എത്തിക്കുകയും അതോടെപ്പം അവരുടെ ഉന്നമനത്തിനും , ക്ഷേമത്തിനുമായി പ്രവർത്തിക്കുന്നതിനും അംഗങ്ങളുടെ ക്രിയാത്മകമായ പ്രവർത്തനങ്ങളിലൂടെ നാടിൻ്റെ വികസനം നടപ്പിലാക്കുന്നതിനും പുതിയ കമ്മറ്റി പ്രതിജ്ഞാബദ്ധമാണെന്നും കൂടുതൽ പ്രവാസികളെയും, മുൻ പ്രവാസികളെയും ആത്മാർഥമായി സംഘടനയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും നിയുക്ത പ്രസിഡൻ്റ് സജി പി ദേവ് അറിയിച്ചു.