രാമായണത്തെ ഇതിവൃത്തമാക്കി നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രമാണ് "രാമായണ".രണ്ട് ഭാഗങ്ങളിലായി എത്തുന്ന ചിത്രത്തിൻ്റെ ആദ്യ പതിപ്പ് 2026 ദീപാവലി ദിനത്തിലെത്തും . രണ്ടാം ഭാഗം തൊട്ടടുത്ത വർഷം ദീപാവലിക്ക് റിലീസ് ചെയ്യും. ചിത്രത്തിൻ്റെ നിർമാതാവായ നമിത് മൽഹോത്രയാണ് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്.രൺബീർ കപൂർ, സായ് പല്ലവി എന്നിവർ രാമനും സീതയുമായി എത്തുമ്പോൾ ചിത്രത്തിൽ രാവണനെ അവതരിപ്പിക്കുന്നത് കന്നഡ താരം യഷ് ആണ്.കഥാപാത്രത്തിൻ്റെ സങ്കീർണതയും ആഴവുമാണ് ഈ വേഷം ചെയ്യാൻ തന്നെ പ്രേരിപ്പിച്ചതെന്നും തന്റെ കരിയറിലെ തന്നെ മികച്ച ഒന്നായിരിക്കും ചിത്രമെന്ന് യാഷ് വ്യക്തമാക്കിയിട്ടുണ്ട്.5000 വർഷത്തിലധികമായി ലക്ഷകണക്കിന് ആളുകളുടെ ഹൃദയത്തിൽ പതിഞ്ഞിട്ടുള്ള ഈ ഇതിഹാസം വെള്ളിത്തിരയിൽ എത്തിക്കാൻ സാധിക്കുന്നതിൽ ചാരിതാർഥ്യമുണ്ട്. നമ്മുടെ ടീമിന്റെ്റെ പരിശ്രമത്തിൽ ഈ സിനിമ രൂപപ്പെടുന്നത് കാണുന്നതിൽ അതിയായ സന്തോഷമുണ്ട്. ലോകമെമ്പാടുമുള്ള ആളുകൾക്കായി നമ്മുടെ സംസ്കാരവും ചരിത്രവും സത്യവും ഏറ്റവും ആധികാരികമായാണ് രാമായണത്തിൽ ചിത്രീകരിക്കുന്നത്. ഞങ്ങളുടെ ഈ ഇതിഹാസത്തെ ഏറ്റവും അഭിമാനത്തോടെ ആളുകൾ സ്വീകരിക്കും- പോസ്റ്റർ പങ്കുവെച്ച് നിർമാതാവ്കുറിച്ചു.