ഫഹദ് ഫാസിൽ പ്രധാന വേഷത്തിൽ എത്തിയ ജിത്തു മാധവൻ സംവിധാനം ചെയ്ത ആക്ഷൻ-കോമഡി ചിത്രമായ ആവേശം 2024ലെ മലയാളത്തിലെ വന്‍ ഹിറ്റുകളില്‍ ഒന്നായിരുന്നു. നേരത്തെ ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നു എന്ന വാര്‍ത്തകള്‍ വന്നിരുന്നു. നന്ദമൂരി ബാലകൃഷ്ണ ഫഹദിന്റെ വേഷത്തില്‍ എത്തും എന്നായിരുന്നു വാര്‍ത്ത. എന്നാല്‍ പിന്നീട് ബാലയ്യ ഈ വേഷം നിഷേധിച്ചെന്ന് വാര്‍ത്ത വന്നു.എന്നാല്‍ പുതിയ വാര്‍ത്തകള്‍ പ്രകാരം മറ്റൊരു തെലുങ്ക് സൂപ്പര്‍താരം മാസ് മഹാരാജ എന്ന് അറിയപ്പെടുന്ന രവി തേജയാണ് ഇപ്പോള്‍ ആവേശം തെലുങ്ക് പ്രൊജക്ടില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരിക്കുന്നത് എന്നാണ് ഒടിടി പ്ലേ റിപ്പോര്‍ട്ട് പറയുന്നത്. രവിതേജയുടെ പ്രൊഡക്ഷന്‍ ഹൗസ് തന്നെ ചിത്രം നിര്‍മ്മിച്ചേക്കും എന്നാണ് വിവരം.