Drisya TV | Malayalam News

ഇന്റർനെറ്റ് ഭീമൻമാരായ ഗൂഗിളിന് റഷ്യ നൽകിയ പിഴ കണ്ട് കണ്ണ് തള്ളിയിരിക്കുകയാണ് ലോകം

 Web Desk    1 Nov 2024

ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫാബൈറ്റിൻ്റെ ഉടമസ്ഥതയിലുള്ള യൂടൂബിനെതിരെയാണ് റഷ്യ ഈ അസാധാരണ പിഴ ചുമത്തിയിരിക്കുന്നത്. നിലവിലുള്ള എല്ലാ സാമ്പത്തിക മാനദണ്ഡങ്ങളെയും മറികടക്കുന്ന ഈ തുക പലരും ആദ്യമായാണ് കേൾക്കുന്നത് പോലും.20 ഡെസില്യൺ (രണ്ടിന് ശേഷം 34 പൂജ്യങ്ങൾ) ഡോളറാണ് പിഴ തുക.യുക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യൻ ഭരണകൂട പിന്തുണയുള്ള 17 യൂട്യൂബ് ചാലനലുകൾ യൂട്യൂബ് തടഞ്ഞതാണ് കാരണം. ദേശീയ പ്രക്ഷേപണ നിയമങ്ങൾ ഗൂഗിൾ ലംഘിച്ചുവെന്ന റഷ്യൻ കോടതി വിധിയെ തുടർന്നാണ് പിഴ ചുമത്തിയത്. ഒമ്പത് മാസക്കാലയളവിൽ ഈ ചാനലുകൾ യൂട്യൂബ് പുനസ്ഥാപിച്ചില്ലെങ്കിൽ ഓരോ ദിവസവും പിഴ ഇരട്ടിയാവുമെന്നും കോടതി വിധിയിലുണ്ട്.2024 ഒക്ടോബറിലെ കണക്കു പ്രകാരം ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനികളിലൊന്നാണ് ആൽഫാബൈറ്റ്.ഏകദേശം രണ്ട് ട്രില്യൺ ഡോളറാണ് ഗൂഗിളിന്റെ ഇപ്പോഴത്തെ ആസ്ഥി. എന്നാൽ ലോകത്തെ മൊത്തം കറൻസിയും സ്വത്തും ചേർത്താൽ പോലും ഈ തുക കണ്ടെത്താനാവില്ലെന്നാണ് ബി.ബി.സി ഉൾപ്പടെയുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ലോക സമ്പത്തിന്റെയും എത്രയോ മടങ്ങാണ് ഈ തുക.നേരത്തെയും റഷ്യ ഗൂഗിളിന് പിഴ ചുമത്തിയിട്ടുണ്ട്. യുക്രൈൻ യുദ്ധവുമായി ബന്ധപ്പെട്ട നിരോധിത ഉള്ളടക്കങ്ങൾ തടയുന്ന കാര്യത്തിൽ വീഴ്‌ചവരുത്തിയെന്ന് ആരോപിച്ച് 2022 ജൂലൈയിൽ റഷ്യ ഗൂഗിളിന് 21.1 ബില്യൺ ഡോളർ പിഴ ചുമത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പിഴയും റഷ്യ ചുമത്തിയിരിക്കുന്നത്. റഷ്യക്ക് പുറമെ മറ്റനേകം രാജ്യങ്ങളിലും ഗൂഗിളിനെതിരേ കേസുകൾ നിലവിലുണ്ട്.അതേസമയം ഈ പിഴയെ കുറിച്ച് പ്രതികരിക്കാൻ ഗൂഗിൾ തയ്യാറായിട്ടില്ല.

  • Share This Article
Drisya TV | Malayalam News