ചെറുകിട സംരഭങ്ങൾക്ക് സാമ്പത്തിക സഹായം നൽകാനായി സർക്കാർ മുന്നോട്ട് കൊണ്ട് വന്ന പദ്ധതിയാണ് മുദ്ര ലോൺ.ചെറുകിട സംരഭങ്ങൾക്ക് 10 ലക്ഷം വരെ വായ്പ നൽകുന്നതിനായി 2015 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആരംഭിച്ച പദ്ധതിയാണ് പ്രധാൻമന്ത്രി മുദ്ര യോജന.ഈ വർഷം ജൂലൈ 23 ന് 2024- 2025 ലെ കേന്ദ്ര ബജറ്റിൽ ധനമന്ത്രി നിർമ്മല സീതാരാമനാണ് മുദ്ര വായ്പകളുടെ വർധിപ്പിച്ച പരിധി പ്രഖ്യാപിച്ചത്.കോർപറേറ്റ് ഇതര ചെറുകിട സംരഭങ്ങൾ, മൈക്രോ എന്റർപ്രൈസുകൾ, ഉത്പാദനം, വ്യാപാരം, സേവനങ്ങൾ കൃഷിയുമായി ബന്ധപ്പെട്ട മേഖലകളിലെ വ്യക്തികൾ എന്നിവർക്കാണ് വായ്പ ലഭിക്കുക.