Drisya TV | Malayalam News

രോഗിയുമായി പോവുകയായിരുന്ന ആംബുലൻസ് നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ച് കയറി, രോഗി മരിച്ചു

 Web Desk    5 Oct 2024

ശനിയാഴ്ച വെളുപ്പിന് നാല് മണിയോടെയാണ് സംഭവം. കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്.രോഗിയുമായി പോവുകയായിരുന്ന ആംബുലൻസ് നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ച് കയറി തലകീഴായി മറിഞ്ഞു. അപകടത്തിന് പിന്നാലെ ആംബുലൻസിലുണ്ടായിരുന്ന രോഗി രക്തസ്രാവത്തെത്തുടർന്ന് മരണപ്പെട്ടു. പാലപ്ര സ്വദേശി പി.കെ. രാജുവാണ് മരണമടഞ്ഞത്.ആംബുലൻസ് ഡ്രൈവറും രോ ഗിക്കൊപ്പമുണ്ടായിരുന്നയാളും ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടസമയത്ത് വീട്ടിനുള്ളിൽ അമ്മയും രണ്ടുമക്കളുമുണ്ടായിരുന്നു.ഉറങ്ങിക്കിടക്കുകയായിരുന്ന ഇവർ അത്ഭുതകരമായി രക്ഷപ്പെട്ടു.

  • Share This Article
Drisya TV | Malayalam News