Drisya TV | Malayalam News

ഓണാഘോഷ ത്തിന്റെ ഭാഗമായി ഇടുക്കി, ചെറുതോണി അണക്കെട്ടുകൾ സന്ദർശകർക്കായി തുറക്കുന്നു

 Web Desk    4 Sep 2024

ഓണാഘോഷ ത്തിന്റെ ഭാഗമായി ഇന്നു മുതൽ മൂന്നു മാസത്തേക്കു കർശന നിബന്ധനകളോടെയാണു സന്ദർശകരെ അണക്കെട്ടുകളിലേക്കു പ്രവേശിപ്പിക്കുന്നത്.ബുധനാഴ്‌ചകളിൽ പ്രവേശനം അനുവദിക്കില്ല.ബഗ്ഗി കാറുകളിലാകും സന്ദർശനത്തിന് അനുമതി.മന്ത്രി കെ.കൃഷ്ണൻകുട്ടിക്കു നൽകിയ നിവേദനത്തെത്തുടർന്നാണ് അനുമതി ലഭിച്ചതെന്നു മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.സമയം രാവിലെ 9.30 മുതൽ മുതൽ വൈകിട്ട് 5 വരെ. കുട്ടികൾക്ക് പാസ്സ് 100 രൂപയും, മുതിർന്നവർക്ക് 150 രൂപയുമാണ് പ്രവേശന ഫീസ് (ബഗ്ഗി കാർ ഉൾപ്പെടെ).ഒരു ദിവസം പരമാവധി 820 പേർക്കു മാത്രമാകും സന്ദർശനാനുമതി.ചെറുതോണി വെള്ളാപ്പാറ വഴിയിലൂടെയാണ് അണക്കെട്ടിലേക്ക് എത്തേണ്ടത്.തിരിച്ച് ഇതേവഴി തന്നെ മടങ്ങണം.

  • Share This Article
Drisya TV | Malayalam News