Drisya TV | Malayalam News

യൂറോപ്യൻ രാജ്യങ്ങളെയെല്ലാം കടത്തിവെട്ടി ഈ വർഷം ഇന്ത്യക്കാരുടെ പ്രിയപ്പെട്ട രാജ്യങ്ങളുടെ പട്ടികയിലെത്തിയിരിക്കുന്നത് കസാഖ്സ്താനും അസർബൈജാനും ഭൂട്ടാനും 

 Web Desk    6 Sep 2024

ഇന്ത്യക്കാരുടെ യാത്രാപ്രേമത്തിന് മാറ്റമൊന്നും ഇല്ലെങ്കിലും മാറിയ ചില കാര്യങ്ങളുണ്ട്. ഇന്ത്യൻ സഞ്ചാരികൾ തിരഞ്ഞെടുക്കുന്ന ഡെസ്റ്റിനേഷനുകളിലാണ് വലിയ മാറ്റം ഉണ്ടായിരിക്കുന്നത്. നേരത്തേ യൂറോപ്യൻ രാജ്യങ്ങളായിരുന്ന ഇന്ത്യക്കാരുടെ ഏറ്റവും പ്രിയപ്പെട്ട ടൂറിസം ഡെസ്റ്റിനേഷനുകൾ. എന്നാലിപ്പോളത് അങ്ങനെയല്ലെന്നാണ് മേക്ക് മൈ ട്രിപ്പ് പുറത്തുവിട്ട കണക്കുകൾ പറയുന്നത്.ഈ വർഷം ഇന്ത്യക്കാരുടെ പ്രിയപ്പെട്ട രാജ്യങ്ങളുടെ പട്ടികയിലെത്തിയിരിക്കുന്നത് കസാഖ്സ്താനും അസർബൈജാനും ഭൂട്ടാനുമാണ്. കസാഖ്സ്താനിലെ അൽമാട്ടിയും അസർബൈജാനിലെ ബാകുവുമൊക്കെയാണ് ഇന്ത്യക്കാർ ഇന്റർനെറ്റിൽ ഏറ്റവും തിരഞ്ഞ നഗരങ്ങൾ.വർഷത്തിൽ ഒന്നോ രണ്ടോ തവണ വിദേശത്ത് പോകുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ 32 ശതമാനം വർധനവാണ് ഉണ്ടായതെന്നും പഠനത്തിൽ പറയുന്നു. വർഷത്തിൽ എല്ലാ സമയത്തും സീസൺ വ്യത്യാസമില്ലാതെ ഇന്ത്യക്കാർ വിദേശത്ത് പോകുന്നുണ്ടെന്നുള്ളതാണ് മറ്റൊരു കണ്ടെത്തൽ. ഇന്ത്യക്കാർക്ക് ആഡംബര യാത്രകളോടുളള പ്രിയം കൂടുന്നതായും ഇതിൽ പറയുന്നു. കഴിഞ്ഞ വർഷം മാത്രം ബിസിനസ് ക്ലാസ് ടിക്കറ്റുകൾ ബുക്ക് ചെയ്തതിൽ 10 ശതമാനം വർധനവാണ് ഉണ്ടായത്.

  • Share This Article
Drisya TV | Malayalam News