Drisya TV | Malayalam News

മസ്‌കറ്റിലേക്ക് പുറപ്പെടാനൊരുങ്ങിയ എയർ ഇന്ത്യാ എക്പ്രസ് വിമാനനത്തിന്റെ ക്യാബിനുള്ളിൽ പുക

 Web Desk    4 Oct 2024

തിരുവനന്തപുരം വിമാനത്താവളത്തിൽ രാവിലെ 10.30 ഓടെയാണ് സംഭവം.മസ്‌കറ്റിലേക്ക് പുറപ്പെടാനൊരുങ്ങിയ എയർ ഇന്ത്യാ എക്പ്രസ് വിമാനനത്തിന്റെ ക്യാബിനുള്ളിൽ പുക കണ്ടതിനെത്തുടർന്ന് യാത്രക്കാരെ എമർജൻസി വാതിലിലൂടെ പുറത്തിറക്കി.വിമാനം രാവിലെ 8.30 ന് പുറപ്പെടേണ്ടതായിരുന്നു എന്നാൽ സാങ്കേതിക കാരണങ്ങളാൽ വൈകി.തുടർന്ന് 10.30 ന് വിമാനം പുറപ്പെടാൻ തയാറായപ്പോഴാണ് യാത്രക്കാരുടെ ക്യാബിനിൽ പുക കണ്ടത്. പരിഭ്രാന്തരായി ബഹളം വെച്ചതോടെ വിമാനജീവനക്കാർ പൈലറ്റിനെ വിവരം ധരിപ്പിച്ചു. വിമാനതാവളത്തിലെ എയർ ട്രാഫിക് കൺട്രോളിൽ വിവരം നൽകി. തുടർന്ന് അഗ്നിരക്ഷാസേനയുടെ വാഹനങ്ങൾ എത്തി. പിന്നാലെ സി.ഐ.എസ്.എഫ്. കമാൻഡോകൾ, എയർഇന്ത്യാ എക്സ്പ്രസിന്റെയും വിമാനത്താവളത്തിന്റെയും ജീവനക്കാർ എന്നിവർചേർന്ന് വിമാനത്തിന്റെ മധ്യഭാഗത്തുള്ള എമർജൻസി വാതിലിലുടെ യാത്രക്കാരെ പെട്ടെന്ന് പുറത്തിറക്കി.തുടർന്ന് വിമാനക്കമ്പനിയുടെ സാങ്കേതിക വിദഗ്ധരെത്തി വിമാനം പരിശോധിച്ചു. 142 യാത്രക്കാരെയും വിമാനതാവളത്തിലെ സുരക്ഷാ വിഭാഗത്തിൽ എത്തിച്ചിട്ടുണ്ട്.

  • Share This Article
Drisya TV | Malayalam News