Drisya TV | Malayalam News

സംസ്ഥാന സ്കൂ‌ൾ കലോത്സവം ജനുവരി ആദ്യവാരം തിരുവനന്തപുരത്ത് നടത്തുമെന്ന് മന്ത്രി വി. ശിവൻകുട്ടി

 Web Desk    3 Oct 2024

സംസ്ഥാന സ്കൂ‌ൾ കലോത്സവം നേരത്തെ ഡിസംബർ മൂന്നു മുതൽ ഏഴു വരെ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. നാഷണൽ അച്ചീവ്മെന്റ് എക്സ‌ാം ഡിസംബർ നാലിന് നടക്കുന്ന സാഹചര്യത്തിലാണ് തീയതി മാറ്റിയത്.കലോത്സവം ജനുവരി ആദ്യവാരം തിരുവനന്തപുരത്ത് നടത്തുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു.ഇതനുസരിച്ച് സ്കൂൾ,ഉപജില്ല, ജില്ലാതല മത്സരങ്ങളും മാറ്റും. സ്‌കൂൾതല മത്സരങ്ങൾ ഒക്ടോബർ 15-നകവും ഉപജില്ലാതല മത്സരങ്ങൾ നവംബർ 10-നകവും ജില്ലാതല മത്സരങ്ങൾ ഡിസംബർമൂന്നിനകവും പൂർത്തിയാക്കും.

  • Share This Article
Drisya TV | Malayalam News