Drisya TV | Malayalam News

മലയാള സിനിമാ പ്രേമികൾക്കിടയിൽ വില്ലൻ വേഷങ്ങളിൽ തിളങ്ങിയ കീരിക്കാടൻ ജോസ് എന്ന മോഹൻ രാജ് അന്തരിച്ചു

 Web Desk    3 Oct 2024

സിനിമാ-സീരിയൽ താരവും നിർമ്മാതാവുമായ ദിനേശ് പണിക്കാരനാണ് നടന്റെ വിയോഗ വാർത്ത സോഷ്യൽമീഡിയ പോസ്റ്റിലൂടെ അറിയിച്ചത്.ഇന്ന് വൈകിട്ട് മൂന്നോടെ കഠിനം കുളത്തെ വീട്ടിലായിരുന്നു അന്ത്യം. സംസ്കാരം നാളെ വിട്ടുവളപ്പിൽ നടക്കും.ഏറെ നാളായി ശാരീരിക അവശതകളെ തുടർന്ന് ബുദ്ധിമുട്ടുകയായിരുന്നു. ഇന്ത്യന്‍ ആര്‍മ്ഡ് ഫോഴ്‌സ്, സെട്രല്‍ ബോര്‍ഡ് ഓഫ് എക്‌സൈസ് ആന്‍ഡ് കസ്റ്റംസ്, കേരള പൊലീസ് എന്നീ മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടിട്ടുണ്ട്. 1988 ല്‍ പുറത്തിറങ്ങിയ മൂന്നാംമുറയാണ് ആദ്യ ചിത്രം. മമ്മൂട്ടിക്കൊപ്പം അഭിനയിച്ച റോഷാക്ക് ആണ് അവസാന ചിത്രം.മോഹൻലാൽ കേന്ദ്ര കഥാപാത്രമായെത്തിയ കിരീടം എന്ന സിനിമയിലെ വില്ലൻ കഥാപാത്രമായ കീരിക്കാടൻ ജോസ് എന്ന പേര് പിൽക്കാലത്ത് മോഹൻ രാജിന്റെ സ്വന്തം പേരായി മാറുകയായിരുന്നു .300 ലേറെ സിനിമകളില്‍ വേഷമിട്ടു. പലതിലും വില്ലന്‍ കഥാപാത്രങ്ങളായിരുന്നു. പാര്‍ക്കിന്‍സണ്‍സ് രോഗബാധിതനായിരുന്നു മോഹന്‍രാജ്.സിനിമാ രംഗത്തെ നിരവധി പേർ താരത്തിന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ചു.

  • Share This Article
Drisya TV | Malayalam News