Drisya TV | Malayalam News

സൗജന്യ എഡിറ്റ് ബട്ടൺ സേവനം ലഭ്യമാക്കി ത്രെഡ്‌സ്

 Web Desk    3 Oct 2024

ത്രെഡ്സിൽ മുൻപ് അഞ്ചുമിനിറ്റ് നേരം എഡിറ്റ് സാധ്യമായിരുന്നു. ഇതാണ് 15 മിനിറ്റ് നേരത്തേക്ക് നീട്ടിയത്. അതിന് ശേഷം എഡിറ്റ് സാധ്യമാകില്ല.അതേസമയം, മറ്റൊരു സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമായ എക്സിൽ പണം നൽകിയാൽ മാത്രമേ എഡിറ്റ് സേവനം ലഭ്യമാകൂ. എന്നാൽ, എഡിറ്റിന് ഒരുമണിക്കൂറോളം സമയം എക്സിൽ ലഭിക്കും.പക്ഷേ, എക്സിനേപ്പോലെ ത്രെഡ്‌സ് പണം ഈടാക്കില്ല.മാസ്റ്റോഡോൺ, പിക്സ‌ൽഫെഡ് പോലുള്ള സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമിന് സമാനമായ ഫെഡിവേഴ്‌സിലൂടെ ആരൊക്കെ ത്രെഡ്‌സിൽ നമ്മളെ ഫോളോ ചെയ്യുന്നുണ്ട് എന്നറിയാൻ സാധിക്കും. മറ്റ് ഫെഡിവേഴ്സ് സേർവറുകളിൽനിന്ന് പോസ്റ്റിന് ലഭിച്ച ലൈക്കുകളും നമുക്ക് കാണാൻ സാധിക്കും.

  • Share This Article
Drisya TV | Malayalam News